#image_title
2024ൽ ഇതുവരെ എത്തിയതിലെ ഏറ്റവും മുന്തിയ ഫോണാണ് Samsung Galaxy S24. മൂന്ന് ഫോണുകളാണ് എസ്24 സീരീസിൽ ഉണ്ടായിരുന്നത്. Made in India ഗാലക്സി ഫോണുകളാണ് ഇത്തവണ എത്തിയ പ്രീമിയം ഫോണുകൾ. ജനുവരി 17നായിരുന്നു ലോഞ്ച്. ഇപ്പോഴിതാ സാംസങ് ഗാലക്സി S24 വിൽപ്പന ആരംഭിച്ചു.
ഇന്ത്യക്കാർക്ക് ഗാലക്സി എസ്24 സീരീസുകൾ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. ആദ്യ സെയിലിൽ ഓഫറുകളും ഡിസ്കൗണ്ടും ലഭിക്കും. ലൈവ് ട്രാൻസ്ലേഷൻ, പ്രൊവിഷ്വൽ എഞ്ചിൻ എന്നീ പ്രത്യേകതകളുള്ള ഫോണാണിത്. കൂടാതെ, AI- പവർഡ് ക്വാഡ് ടെലി സിസ്റ്റവും ഇതിലുണ്ട്.
സാംസങ് ഗാലക്സി S24, S24+, S24 അൾട്രാ എന്നീ ഫോണുകളാണ് ഇതിലുള്ളത്. ഇതിൽ സ്റ്റാൻഡേർഡ് മോഡലാണ് സാംസങ് ഗാലക്സി s24. രണ്ടും 8GB റാമുള്ള ഫോണുകളാണ്. ഇതിൽ 256GB സ്റ്റോറേജിന്റെ വില 79,999 രൂപയാണ്. 512GB സ്റ്റോറേജുള്ള s24 ഫോണിന് 89,999 രൂപയാണ് വില. സാംസങ് ഗാലക്സി S24: 8GB|256GB- ₹79999, 8GB|512GB- ₹89999
S24 പ്ലസ്സിലേക്ക് വന്നാൽ 12GB റാമുള്ള രണ്ട് സ്റ്റോറേജ് വേരിയന്റുകളുണ്ട്. 256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി S24 പ്ലസ്സിന് 99,999 രൂപയാണ് വിലയാകുക. 512GB സ്റ്റോറേജിന് 109,999 രൂപയുമാകും. സാംസങ് ഗാലക്സി S24+: 12GB|256GB- ₹99999, 12GB|512GB- ₹109999
3 വേരിയന്റുകളാണ് ഗാലക്സി S24 അൾട്രായിലുള്ളത്. ഇവ മൂന്നും ഒരേ റാമുള്ള ഫോണുകളാണ്. അതായത് അൾട്രാ എന്ന കൂടിയ ഫ്ലാഗ്ഷിപ്പ് ഫോണിന് 12ജിബി റാം വരുന്നു. ഇവയിൽ 129,999 രൂപയാണ് 256GBയുടെ വില. 512GB സ്റ്റോറേജിന് 1,39,999 രൂപ വിലയാകും. 1TB സ്റ്റോറേജിനാകട്ടെ 1,59,999 രൂപയും വില വരുന്നു. സാംസങ് ഗാലക്സി S24 അൾട്രാ: 12GB|256GB- ₹129999, 12GB|516GB- ₹139999, 12GB|1TB-₹159999
പ്രീ ബുക്കിങ്ങിന് മികച്ച ഓഫറുകൾ സാംസങ് പ്രഖ്യാപിച്ചിരുന്നു. ആദ്യ സെയിലിലും ഏതാനും കിഴിവുകളുണ്ട്. സാംസങ് ഗാലക്സി S24+, S24 അൾട്രാ വാങ്ങുന്നവർക്ക് 12,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഇത് ട്രേഡ് ഇൻ ഡീലാണ്. അൾട്രായ്ക്ക് 6000 രൂപയുടെ കിഴിവ് ബാങ്ക് ഓഫറായി ലഭിക്കും. CLICK TO BUY
READ MORE: BSNL Rs 99 Tariff Plan: 99 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, അതും നീണ്ട വാലിഡിറ്റിയിൽ!
ഇതിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 10,000 രൂപയുടെ ഓഫറുകളുമുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ കിഴിവ് S24 വാങ്ങുന്നവർക്ക് ലഭിക്കും. ഈ സീരീസിലെ എല്ലാ ഫോണുകൾക്കും നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷൻ ലഭിക്കും. 24 മാസത്തേക്കാണ് ഇഎംഐ.