WOW! S25 വന്നപ്പോൾ SAMSUNG Galaxy S24 ലാഭമായോ? ഇവിടെ മാത്രം 50000 രൂപയ്ക്ക് വിൽക്കുന്നു!

HIGHLIGHTS

സാംസങ് ഗാലക്‌സി S24 ആമസോണിൽ വമ്പിച്ച കിഴിവിലാണ് വിൽക്കുന്നത്

50000 രൂപയ്ക്ക് സാംസങ് ഗാലക്സി S24 വാങ്ങാമെന്നതാണ് ഇപ്പോഴത്തെ ഓഫർ

2,364.01 രൂപയുടെ EMI ഓഫറും സ്മാർട്ഫോണിന് നൽകുന്നുണ്ട്

WOW! S25 വന്നപ്പോൾ SAMSUNG Galaxy S24 ലാഭമായോ? ഇവിടെ മാത്രം 50000 രൂപയ്ക്ക് വിൽക്കുന്നു!

SAMSUNG Galaxy S24 മികച്ച പ്രീമിയം ഫോണുകളിലൊന്നാണ്. കഴിഞ്ഞ വാരം Samsung തങ്ങളുടെ പുതിയ പ്രീമിയം സെറ്റുകൾ പുറത്തിറക്കിയിരുന്നു. Samsung Galaxy S25 സീരീസെത്തിയ ശേഷം എസ്24 സ്മാർട്ഫോണിന് വിലക്കുറവുണ്ടായി.

Digit.in Survey
✅ Thank you for completing the survey!

സാംസങ് ഗാലക്‌സി S24 ആമസോണിൽ വമ്പിച്ച കിഴിവിലാണ് വിൽക്കുന്നത്. മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളേക്കാൾ 10,000 രൂപയോളം ആമസോണിൽ വിലക്കുറവുണ്ട്. കുറഞ്ഞ ചെലവിൽ ഉയർന്ന നിലവാരമുള്ള ഫോൺ നോക്കുന്നവർക്ക് ഇപ്പോഴത്തെ ഓഫർ പ്രയോജനപ്പെടുത്താം.

SAMSUNG Galaxy S24: ഓഫർ

50000 രൂപയ്ക്ക് സാംസങ് ഗാലക്സി S24 വാങ്ങാമെന്നതാണ് ഇപ്പോഴത്തെ ഓഫർ. മികവുറ്റ ഡിസൈനും കാര്യക്ഷമമായ പെർഫോമൻസുമുള്ള സ്മാർട്ഫോണാണിത്. ഇതിൽ നിങ്ങൾക്ക് 7 വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡുകളും ലഭിക്കും. അതിനാൽ തന്നെ വർഷാവർഷം ഫോൺ മാറ്റാതെ, ദീർഘകാല ഉപയോഗത്തിന് ഇത് ഗുണം ചെയ്യും.

samsung galaxy s24
samsung galaxy s24

8GB + 128GB സ്റ്റോറേജ് ഫോണിന് ആമസോണിൽ 10000 രൂപയോളം കുറച്ചു. സ്മാർട്ഫോൺ ഇപ്പോൾ 52,500 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. HDFC ബാങ്ക് കാർഡ് വഴി 2000 രൂപയുടെ കിഴിവും നേടാം. ഈ ബാങ്ക് ഓഫറിലൂടെ വാങ്ങിയാൽ 50,500 രൂപയ്ക്ക് ഗാലക്സി S24 ലഭിക്കും. ഇതിന് പുറമെ 2,364.01 രൂപയുടെ EMI ഓഫറും സ്മാർട്ഫോണിന് നൽകുന്നുണ്ട്. Buy from here.

സാംസങ് ഗാലക്സി S24 5G: സ്പെസിഫിക്കേഷൻ

6.2-ഇഞ്ച് ഫുൾ-HD+ ഡൈനാമിക് അമോലെഡ് 2X സ്‌ക്രീനാണ് സ്മാർട്ഫോണിലുള്ളത്. ഫ്ലൂയിഡ് ഗെയിമിംഗിനും സ്‌ക്രോളിംഗിനുമായി 120Hz റിഫ്രഷ് റേറ്റിൽ പ്രവർത്തിക്കും. ഇതിന്റെ ഡിസ്പ്ലേയിൽ വിഷൻ ബൂസ്റ്റർ ടെക്നോളജി കൊടുത്തിട്ടുണ്ട്.

ഇന്ത്യയിൽ സാംസങ് ഗാലക്സി S24 ഫോണിൽ Exynos 2400 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് സജ്ജമാക്കിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ളതാണ് പ്രൈമറി ക്യാമറ. ഫോണിൽ 50 മെഗാപിക്സൽ വൈഡ് സെൻസറാണുള്ളത്.

Also Read: Big Offer: ചുവപ്പിന്റെ മൊഞ്ചുള്ള, കിടിലൻ iQOO Neo 9 Pro 5G ഇതാ 12000 രൂപ കിഴിവിൽ!

3x ഒപ്റ്റിക്കൽ സൂമുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. 120-ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. സെൽഫികൾക്കായി 80 ഡിഗ്രി ഫീൽഡ് ഫീൽഡുള്ള 12MP ഫ്രണ്ട് ക്യാമറയുണ്ട്.

ഈ സാംസങ് ഫോണിലുള്ളത് 4,000mAh ബാറ്ററിയാണ്. വയർലെസ് പവർഷെയർ, 25W കേബിൾ, 15W വയർലെസ് ചാർജിങ് ഫോണിലുണ്ട്. ഇത് IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കും. Wi-Fi 6E, ബ്ലൂടൂത്ത് 5.3, 5G കണക്റ്റിവിറ്റി ഫീച്ചറുകളും സ്മാർട്ഫോണിലുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile