samsung galaxy s24 get discount alert
Samsung Galaxy S24 സീരീസിലെ ഫാൻ എഡിഷൻ ഫോൺ നിങ്ങൾക്ക് ഏറ്റവും വിലക്കുറവിൽ വാങ്ങാം. 8GB റാമും 128GB സ്റ്റോറേജുമുള്ള Samsung 5G ഫോണിനാണ് പ്രത്യേക ഡിസ്കൗണ്ട് അനുവദിച്ചത്. 50000 രൂപയ്ക്ക് മുകളിൽ വില വരുന്ന പ്രീമിയം സെറ്റാണിത്. Samsung Galaxy S24 FE ആണ് വിലക്കുറവിൽ ആമസോണിൽ വിൽക്കുന്നത്.
128ജിബി സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 എഫ്ഇ ഫോണിനാണ് കിഴിവ്. ആമസോണിൽ 36 ശതമാനം ഇളവിലാണ് ഫോൺ വിൽക്കുന്നത്. എന്നുവച്ചാൽ ഈ പ്രീമിയം സെറ്റ് 38,195 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
HDFC ബാങ്ക് കാർഡ് വഴി 1500 രൂപ വരെ കിഴിവ് ലഭ്യമാകും. 1,719.89 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫോണിന് ലഭ്യമാണ്. ഇനി പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 35,750 രൂപയ്ക്ക് ഗാലക്സി എസ്24 എഫ്ഇ വാങ്ങാവുന്നതാണ്. 3000 രൂപയാണ് ആമസോൺ നൽകുന്ന എക്സ്ചേഞ്ച് കിഴിവ്.
ഈ ഫോണിൽ പവർ-ഹാൻഡിംഗ് എക്‌സിനോസ് പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഫോൺ ഹെവി ഡ്യൂട്ടിയിലാണെങ്കിലും, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് പോലുള്ളവയ്ക്കും അനുയോജ്യമാണ്. ഉയർന്ന നിലവാരമുള്ള AMOLED ഡിസ്‌പ്ലേയാണ് ഈ ഗാലക്സി സ്മാർട്ഫോണിലുള്ളത്. ഇത് മിനുസമാർന്നതും തിളക്കമുള്ളതുമായ ഡിസ്പ്ലേയിലാണ് നിർമിച്ചിരിക്കുന്നത്. ഫോണിന് 120Hz വരെ റിഫ്രെഷ് റേറ്റും ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ പ്രോ-ഗ്രേഡ് ലെൻസുകളുള്ള ട്രിപ്പിൾ റിയർ യൂണിറ്റുണ്ട്. ഇത് 4K വീഡിയോ റെക്കോർഡിംഗിന് അനുയോജ്യമാണ്. വേപ്പർ ചേമ്പർ ഉപയോഗിച്ച് ബെസ്റ്റ് കൂളിങ് എക്സ്പീരിയൻസും ഇതിന് ലഭിക്കും.
ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷനും, IP68 റേറ്റിങ്ങുമുള്ള ഫോണാണിത്. എന്നാൽ മികച്ച ഫാസ്റ്റ് ചാർജിങ് ഫോണാണിതെന്ന് പറയാനാകില്ല. കാരണം 25W വയർഡ് ചാർജിങ് മാത്രമാണ് ഈ പ്രീമിയം സാംസങ്ങിലുള്ളത്. 4,700mAh ബാറ്ററി ഈ ഗാലക്സി എസ്24 ഫാൻ എഡിഷനിലുണ്ട്. One UI 7 അപ്ഡേറ്റും ഈ സാംസങ് ഫോണിൽ നിങ്ങൾക്ക് ലഭിക്കും. അതിനാൽ ഏറ്റവും പുതിയ സോഫ്റ്റ് വെയർ പെർഫോമൻസ് ആസ്വദിക്കാം.
ആമസോണിൽ പ്രൈം മെമ്പറായാൽ ഷോപ്പിങ്ങിൽ ഫാസ്റ്റ് ഡെലിവറി ഫ്രീയായി നേടാം. ആമസോൺ പ്രൈം മെമ്പറാകാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇതാ ലിങ്ക്.