samsung galaxy s24 fe with 50mp 12mp 8mp camera drops below 35000 rs
Samsung Galaxy S24 FE Offer: ട്രിപ്പിൾ റിയർ ക്യാമറയുള്ള സാംസങ് ഗാലക്സി S24 ഫാൻ എഡിഷൻ ഏറ്റവും നല്ല ഓഫറിൽ. 35000 രൂപയ്ക്കും താഴെ വിലയാകുന്ന സാംസങ് ഹാൻഡ്സെറ്റിനാണ് വിലക്കിഴിവ്. 40 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, 1000 രൂപയുടെ ബാങ്ക് ഓഫറും സ്മാർട്ഫോണിന് ലഭിക്കുന്നു.
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ഫോണിനാണ് കിഴിവ്. സാംസങ്ങിന്റെ നീല കളറിലുള്ള ഹാൻഡ്സെറ്റിനാണ് ഇപ്പോൾ ഓഫർ. 59,999 രൂപയാണ് ഫോണിന്റെ ഒറിജിനൽ വില. എന്നാൽ 40 ശതമാനം ഇളവിൽ 35,799 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
വൺകാർഡ്, ബോബ്കാർഡ് എന്നിവയ്ക്കെല്ലാം 1250 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെ ഹാൻഡ്സെറ്റ് 34000 രൂപ റേഞ്ചിൽ ലഭിക്കും. ഇതിന് പുറമെ 3000 രൂപ അധിക ഇളവ് ഫോൺ എക്സ്ചേഞ്ചിലൂടെ സ്വന്തമാക്കാം. 1736 രൂപയ്ക്ക് ഇഎംഐ ഓഫർ സാംസങ് ഗാലക്സി എസ്24 എഫ്ഇയ്ക്കായി അനുവദിച്ചിരിക്കുന്നു.
ആകർഷകമായ ഡിസ്പ്ലേയും പ്രോസസറുമാണ് സാംസങ്ങിന്റെ ഗാലക്സി എസ്24 എഫ്ഇയിലുള്ളത്.
6.7 ഇഞ്ച് വലുപ്പമുള്ള FHD+ ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റീഫ്രഷ് റേറ്റ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷൻ സ്മാർട്ഫോണിനുണ്ട്.
ഫോണിന് പെർഫോമൻസ് കൊടുക്കുന്നതിനായി സാംസങ്ങിന്റെ Exynos 2400e പ്രോസസ്സർ ഉപയോഗിച്ചിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് സാംസങ്ങിന്റെ ഫാൻ എഡിഷനിൽ കൊടുത്തിരിക്കുന്നത്. ഇതിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഫോണിൽ 12MP അൾട്രാ-വൈഡ് ക്യാമറയും, 8MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് 10MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
4700mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷനിലുള്ളത്. ഇത് 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 14 എന്ന സോഫ്റ്റ് വെയർ വേർഷനാണുള്ളത്. One UI 6.1 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒഎസ് ആണിത്.
IP68 റേറ്റിങ്ങുള്ളതിനാൽ ഡസ്റ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻസ് ഫീച്ചർ ഇതിനുണ്ട്. ഈ സാംസങ് പ്രീമിയം സെറ്റിൽ എഐ സപ്പോർട്ട് ചെയ്യുന്ന ഫീച്ചറുകളാണുള്ളത്.
6.7 ഇഞ്ച് വലിയ FHD+ AMOLED ഡിസ്പ്ലേയാണ് സാംസങ്ങിന്റെ എഫ്ഇ എഡിഷനിലുള്ളത്. എന്നാൽ ഗാലക്സി എസ്24 സ്മാർട്ഫോണിൽ 6.2 ഇഞ്ച് കോംപാക്റ്റ് LTPO AMOLED ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഫാൻ എഡിഷനിലെ 4700mAh ബാറ്ററിയ്ക്ക് പകരം ഗാലക്സി എസ്24 ഫോണിൽ 4000mAh ബാറ്ററിയാണുള്ളത്.
Also Read: Motorola Razr 50 Ultra: 512GB സ്റ്റോറേജ് 50MP+50MP ക്യാമറ സ്മാർട്ഫോൺ 35000 രൂപ കിഴിവിൽ…