Samsung Galaxy S24 FE
നിങ്ങൾക്ക് ഫ്ലാഗ്ഷിപ്പ് ജീനുള്ള ഒരു സാംസങ് ഫോൺ വേണോ? എങ്കിൽ അധികം വിലയില്ലാത്ത, ജനപ്രിയമായ Samsung Galaxy S24 FE വാങ്ങാം. ഫ്ലിപ്കാർട്ടിൽ രണ്ടാഴ്ചയായി നടക്കുന്ന ഫെസ്റ്റിവലിൽ മികച്ച ഡീൽ പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ അവസാന ദിവസങ്ങളിലേക്ക് കടക്കുകയാണ്. 30000 രൂപ ഇളവാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്.
ഈ സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷന് ലോഞ്ച് ചെയ്തപ്പോൾ 59,999 രൂപയാണ് വില. പകുതി വിലയ്ക്ക് ഈ ഫാൻ എഡിഷൻ വാങ്ങാം. 50 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഇത് ബാങ്ക് ഓഫറും ഇഎംഐയും ചേർക്കാതെയുള്ള ഇളവാണ്.
29,999 രൂപയാണ് സ്മാർട്ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഗാലക്സി എസ്24 ഫാൻ എഡിഷനാണ് വിലക്കിഴിവ്. SBI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാം. 22960 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഫ്ലിപ്കാർട്ടിലൂടെ സ്മാർട്ഫോൺ വാങ്ങുമ്പോൾ 5,000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.
ഡിസ്പ്ലേ: ഈ ഗാലക്‌സി എസ്25 എഫ്ഇയിൽ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. ഇതിൽ ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുണ്ട്. ഇതിൽ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്.
സോഫ്റ്റ് വെയർ: വൺ യുഐ 8 ഉള്ള ആൻഡ്രോയിഡ് 16 ആണ് ഫോണിലെ ഒഎസ്. ഇത് ഏഴ് വർഷത്തെ ആൻഡ്രോയിഡ്, സുരക്ഷാ അപ്‌ഡേറ്റുകൾ ഉറപ്പ് നൽകുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. ഇതിൽ 50 എംപി മെയിൻ സെൻസറുണ്ട്. ഫോണിൽ 12 എംപി അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഇതിന് പുറമെ 8 എംപി ടെലിഫോട്ടോ ലെൻസുമുണ്ട്. സ്മാർട്ഫോണിൽ 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.
ബാറ്ററി: ഈ സ്മാർട്ഫോണിൽ 4,900 എംഎഎച്ച് ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 45W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോൺ വയർലെസ്, റിവേഴ്‌സ് വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നു. 10% വലിയ വേപ്പർ ചേമ്പർ മെച്ചപ്പെട്ട കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.
പ്രോസസർ: എക്‌സിനോസ് 2400 SoC ആണ് ഫോണിലെ പ്രോസസർ.
ഡ്യൂറബിലിറ്റി: ഗ്ലാസ് ബാക്കും കൂടുതൽ മികച്ച ആർമർ അലുമിനിയം ഫ്രെയിമുമുള്ളതിനാൽ ഫോൺ വീഴ്ചകളിൽ കേടാകില്ല. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിന് IP68 റേറ്റിങ്ങുമുണ്ട്.
അതേ സമയം ഫ്ലിപ്കാർട്ടിലെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ഉത്സവം ഇനി ഒരു ദിവസം കൂടിയാണുള്ളത്. ഒക്ടോബർ 2-ന് അർധരാത്രിയ്ക്ക് സെയിൽ സമാപിക്കുന്നു.
Also Read: iPhone 17 Diwali Deal: ദീപാവലിയ്ക്ക് ഐഫോൺ 17 ₹5000, ആറായിരം രൂപ വിലക്കുറവിൽ!