Samsung Galaxy S24 FE AI and Samsung Galaxy A55 5G Phones available cheapest price ever on amazon
സാംസങ് ഗാലക്സി ഇവന്റിലൂടെ Galaxy S25 FE റിലീസ് ചെയ്തതിന് പിന്നാലെ Samsung Galaxy S24 FE വില കുറച്ചു. 35000 രൂപയ്ക്ക് താഴെ സാംസങ് സ്മാർട്ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ആമസോണിൽ ഈ ഗാലക്സി ഫാൻ എഡിഷൻ 43 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ഇതിന് ആകർഷകമായ ഇഎംഐ ഡീലും ആമസോൺ തരുന്നു.
ആമസോണിൽ സാംസങ് ഗാലക്സി എസ്24 എഫ്ഇ 5ജി കൂറ്റൻ കിഴിവിൽ വിൽക്കുകയാണ്. നിലവിൽ 34,499 രൂപയ്ക്ക് ഫോൺ ലഭ്യമാണ്. എന്നുവച്ചാൽ ലോഞ്ച് വിലയേക്കാൾ ഏകദേശം പകുതി വിലയിൽ ഇത് വിൽക്കുന്നു.
32,700 രൂപ വരെ എക്സ്ചേഞ്ച് ഡീലും സ്മാർട്ഫോണിന് ലഭിക്കുന്നു. ഇതിന് ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡുകൾ വഴി 1,000 രൂപയിൽ കൂടുതൽ ഇളവ് നേടാം. 1,665 രൂപയുടെ ഇഎംഐ ഡീലും ആമസോൺ തരുന്നു. പ്രീമിയം ഫീച്ചറും സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ഫോണാണിത്. ആമസോണിലെ ഈ ബമ്പർ ഡീൽ പരിമിതകാലത്തേക്ക് മാത്രമുള്ള ഓഫറാണ്.
6.7 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. സ്മാർട്ഫോണിൽ സാംസങ്ങിന്റെ തന്നെ എക്സിനോസ് 2400e 5G പ്രോസസ്സറാണ് നൽകിയിട്ടുള്ളത്. വേഗത്തിലുള്ള പ്രവർത്തനത്തിനും ഗെയിമിംഗിനും എക്സിനോസ്
പ്രോസസ്സർ സഹായിക്കുന്നു.
ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 12MP അൾട്രാ-വൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. സ്മാർട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 10MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
4700mAh ബാറ്ററിയാണ് ഹാൻഡ്സെറ്റിലുള്ളത്. ഈ പവർഫുൾ ബാറ്ററി 25W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. IP68 റേറ്റിങ്ങുള്ളതിനാൽ ഫോൺ ഡ്യൂറബിലിറ്റിയിലും മുന്നിലാണ്. ഇത് വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. ഇതിന് പുറമെ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള AI ഫീച്ചറുമുണ്ട്. ഇതിൽ അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷൻ പുറത്തിറങ്ങിയത്. 50 മെഗാപിക്സൽ വൈഡ് ക്യാമറയും 12MP അൾട്രാ വൈഡ്, 8MP ടെലിഫോട്ടോ ക്യാമറയുമുള്ള ഫോണാണ് പുതിയ ഹാൻഡ്സെറ്റ്. 4,900 mAh ബാറ്ററിയാണ് ഇതിലുള്ളത്. എക്സിനോസ് 2400 പ്രോസസറിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ് ഗാലക്സി എസ്25 എഫ്ഇ.