#image_title
പ്രീമിയം സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് Samsung Galaxy S24 FE 5G ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാം. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് Flipkart പരിമിതകാലത്തേക്ക് ഡീൽ അനുവദിച്ചിട്ടുണ്ട്.
എക്സ്ചേഞ്ചിലൂടെയും ആകർഷകമായ ഇഎംഐ ഡീലിലൂടെയും ഗാലക്സി എസ്24 5ജി വാങ്ങിക്കാവുന്നതാണ്.
ഈ ഫോണിന്റെ വില ഇന്ത്യയിൽ 59,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ നിന്ന് 45% കിഴിവോടെ സ്മാർട്ട് ഫോൺ വാങ്ങാം. ഇങ്ങനെ സാംസങ് ഗാലക്സി എസ്24 എഫ്ഇ 32,999 രൂപയിലേക്ക് എത്തുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്.
ആമസോണിൽ ഇതേ വേരിയന്റിന് 35,990 രൂപയാകുന്നു. എന്നുവച്ചാൽ ആമസോണിനേക്കാൾ 3000 രൂപ കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു.
26,000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. എന്നുവച്ചാൽ സാംസങ് ഗാലക്സി എസ്24 എഫ്ഇ ഒരു മിഡ് റേഞ്ച് വിലയിൽ വാങ്ങിക്കാനാകും. 3,667 രൂപയുടെ ഇഎംഐ ഓഫറും സാംസങ് പ്രീമിയം സെറ്റിന് പർച്ചേസ് ചെയ്യാം. നീല, ഗ്രാഫൈറ്റ്, മിന്റ് നിറത്തിലുള്ള ഗാലക്സി എസ്24 ഫാൻ എഡിഷൻ ഫോണുകൾക്ക് ഈ കിഴിവ് ലഭ്യമാണ്.
6.7 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എസ്24 എഫ്ഇ. ഈ 5G ഫോണിൽ 120 Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണുള്ളത്.
സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ മൾട്ടിടാസ്കിംഗിനായി എക്സിനോസ് 2400e പ്രോസസർ കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Also Read: 40000 രൂപയ്ക്ക് താഴെ OnePlus 5G വാങ്ങാം, 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും
25W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ഈ സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ 4,700 mAh ബാറ്ററിയുണ്ട്. IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു.
സ്മാർട്ട്ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. 50MP പ്രൈമറി ക്യാമറ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 12MP അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. ഇതിലെ മൂന്നാമത്തെ ക്യാമറ 8 മെഗാപിക്സലിന്റെ ടെലിഫോട്ടോ ലെൻസാണ്. സെൽഫികൾക്കായി, 10MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.