Samsung Galaxy S24 FE AI and Samsung Galaxy A55 5G Phones available cheapest price ever on amazon
നല്ല ഒന്നാന്തരം ഓഫറാണ് Samsung Galaxy S24 FE സ്മാർട്ട്ഫോണിനായി പ്രഖ്യാപിച്ചിരിക്കുന്നത്. 8 GB റാമും 128GB സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ഫോണിനാണ് കിഴിവ്. ഇതിന് Flipkart 46 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടും, ബാങ്ക്, എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്.
സാംസങ്ങിന്റെ ഗാലക്‌സി S24 എഫ്ഇ 5ജിയ്ക്കാണ് ഓഫർ. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തപ്പോഴുള്ള വില 59,999 രൂപയാണ്. ഇപ്പോൾ ഫ്ലിപ്കാർട്ട് സ്മാർട്ട്ഫോണിന് 28,000 രൂപയുടെ ഇളവ് കൊടുത്തിരിക്കുന്നു. സ്മാർട് ഫോണിന് ഫ്ലിപ്കാർട്ടിൽ 31,999 രൂപയാണ് പുതിയ വില. എന്നുവച്ചാൽ പകുതി വിലയ്ക്ക് പ്രീമിയം സാംസങ് വിൽക്കുന്നു.
ഫ്ലിപ്കാർട്ട് എസ്‌ബിഐ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ കൂടുതൽ ഇളവ് ലഭിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് 4,000 രൂപയിൽ കൂടുതൽ പണം ലാഭിക്കാം. ബാങ്ക് ഓഫർ കൂടി ചേർത്ത് സ്മാർട്ട് ഫോൺ ഏകദേശം 27,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇനി നിങ്ങൾക്ക് സാംസങ് ഗാലക്സി എസ്24 എഫ്ഇ ഇഎംഐയിൽ വാങ്ങണമെങ്കിൽ 12 മാസത്തേക്ക് 2,904 രൂപയ്ക്ക് ലഭിക്കും.
26,500 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. 2,667 രൂപ മുതൽ ആരംഭിക്കുന്ന നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്. 128ജിബി സ്റ്റോറേജുള്ള മിന്റ്, ഗ്രാഫൈറ്റ്, ബ്ലൂ കളറുകളിലെ മൂന്ന് വേരിയന്റിനും ഓഫർ ബാധകമാണ്.
സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 8 ജിബി റാമുമായി ജോടിയാക്കിയ സാംസങ്ങിന്റെ എക്‌സിനോസ് 2400e ചിപ്‌സെറ്റ് ആണ് ഫാൻ എഡിഷനിലുള്ളത്.
ട്രിപ്പിൾ ക്യാമറയാണ് ഗാലക്സി എസ്24 ഫാൻ എഡിഷനിൽ നൽകിയിരിക്കുന്നത്. 50MP മെയിൻ സെൻസറും, 12MP അൾട്രാവൈഡ് ലെൻസും ഇതിനുണ്ട്. പോർട്രെയിറ്റ് ഷോട്ടുകൾക്കായി 8MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് മുൻവശത്ത് 10MP സെൽഫി ഷൂട്ടർ സജ്ജീകരിച്ചിരിക്കുന്നു.
Also Read: നിരക്ക് കൂട്ടിയില്ല, എന്നാൽ ഈ Airtel 30 Days പ്ലാനുകൾ കാണ്മാനില്ല, എങ്ങനെ?
ഈ ബജറ്റ് ഫ്ലാഗ്ഷിപ്പ് ഫോണിൽ 4,700mAh ബാറ്ററി നൽകിയിട്ടുണ്ട്. ഇത് 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.