അപൂർവ്വമായേ ഇങ്ങനെ കിട്ടൂ, 35000 രൂപയ്ക്ക് താഴെ Samsung Galaxy S24 FE

Updated on 24-Feb-2026

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നു. 8ജിബി റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള Samsung Galaxy S24 FE ഫോണിന് വിലക്കിഴിവ് അനുവദിച്ചു. പ്രൊഫഷണൽ വീഡിയോ എടുക്കാൻ പറ്റിയ ഫോൺ നോക്കുന്നവർക്ക് ഇത് സുവർണാവസരം.

സാധാരണയായി 60,000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണാണിത്. സാംസങ് എസ്24 എഫ്ഇ ഓഫറിൽ 34000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 1800 രൂപയുടെ ബാങ്ക് ഇളവും ചേർത്തുള്ള വിലക്കിഴിവാണിത്. ഈ പരിമിതകാല ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താം എന്നും എവിടെ നിന്നാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുന്നതെന്നും വിശദമായി പരിശോധിക്കാം.

Samsung Galaxy S24 FE Deal

59999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ടിൽ ഫോൺ 20000 രൂപയോളം കിഴിവിൽ ലഭിക്കും. 128ജിബി സാംസങ് എസ്24 എഫ്ഇ 35999 രൂപയ്ക്ക് വാങ്ങിക്കാം. ബ്ലൂ, ഗ്രാഫൈറ്റ്, മിന്റ് എന്നീ മൂന്ന് കളറുകളിൽ സ്മാർട്ട് ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ടിലാണ് ഗാലക്സി S24 FE വിലക്കിഴിവിൽ വിൽക്കുന്നത്.

ആക്സിസ്, എസ്ബിഐ കാർഡിലൂടെ 1800 രൂപയുടെ കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ സാംസങ് പ്രീമിയം ഹാൻഡ്സെറ്റ് 34,199 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്.

Samsung Galaxy S24 FE

ഇതിന് ഫ്ലിപ്കാർട്ട് മികച്ച എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഡീലു അനുവദിച്ചിട്ടുണ്ട്. പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് സാംസങ് ഗാലക്സി എസ്24 എഫ്ഇ 27450 രൂപയ്ക്ക് ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ ആകർഷകമായ ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. ആറ് മാസത്തേക്ക് 6000 രൂപ നിരക്കിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ഈ ഓഫർ പരിമിതകാലത്തേക്കുള്ളതാണ്.

More From Digit: ഈസ്തെറ്റിക് ഐഫോൺ! ഹിറ്റായ ഓറഞ്ചിന് ശേഷം iPhone 18 Pro Red കളറിൽ, ഡിസൈൻ ലുക്ക് വൈറൽ

സാംസങ് ഗാലക്സി എസ്24 എഫ്ഇ

8K വീഡിയോ റെക്കോഡിങ്ങും 50MP Triple ക്യാമറയുമുള്ള ഫോണാണിത്. എഐ (AI) ഫീച്ചറുകളും മികച്ച ക്യാമറയും ഒത്തുചേരുന്ന സാംസങ് ഫോണിലെ ഫീച്ചറുകൾ ചുരുക്കി വിവരിക്കുന്നു.

  1. ഡിസ്പ്ലേ: 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് എഫ്‌എച്ച്‌ഡി+ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് വരുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുള്ള ഡിസ്പ്ലേയുള്ള ഫോണാണിത്.
  2. പ്രോസസർ: സാംസങ് ഗാലക്‌സി എസ്24 എഫ്ഇയിൽ എക്‌സിനോസ് 2400e പ്രോസസറാണ് കൊടുത്തിട്ടുള്ളത്.ഇത് 8 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു.
  3. ബാറ്ററി: 25W വയർഡ് ചാർജിംഗുള്ള 4,700mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇയിലുള്ളത്.
  4. ക്യാമറ: ഗാലക്‌സി എസ്24 എഫ്ഇയിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്ന 50 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. ഫോണിൽ 12 എംപി അൾട്രാ-വൈഡ് ലെൻസ് കൊടുത്തിട്ടുണ്ട്. ഇത് 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. ഇതിൽ 8 എംപി ടെലിഫോട്ടോ ക്യാമറയും വരുന്നു.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :