Samsung Galaxy S24
സ്നാപ്ഡ്രാഗൺ പ്രോസസറുള്ള Samsung Galaxy S24 5G കുറഞ്ഞ വിലയിൽ വാങ്ങാം. 40000 രൂപയ്ക്ക് നിങ്ങൾക്ക് സാംസങ് ഗാലക്സി എസ്24 എന്ന പ്രീമിയം ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാം. Flipkart ആണ് മികച്ച കിഴിവിൽ ഇത് വിൽക്കുന്നത്. ഇതൊരു പരിമിതകാല ഓഫറാണ്.
74,999 രൂപയ്ക്കാണ് സാംസങ് ഗാലക്സി എസ്24 5ജി ഫോണാണിത്. 45 ശതമാനം കിഴിവാണ് ഫ്ലിപ്കാർട്ട് തരുന്നത്. 34000 രൂപ വിലക്കുറവാണിത്. അതും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ചേർക്കാതെയുള്ള ഓഫറാണിത്.
സാംസങ് എസ്24 5ജി 8ജിബി, 128ജിബി സ്റ്റോറേജ് ഫോണിന്റെ ഫ്ലിപ്കാർട്ടിലെ വില 40,999 രൂപയാണ്. ഇത് സാംസങ് 5ജിയ്ക്കുള്ള പരിമിതകാല ഓഫറാണ്. 32850 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്24 സ്മാർട്ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് ആക്സിസ്, എസ്ബിഐ കാർഡിലൂടെ 4000 രൂപയുടെ കിഴിവ് സ്വന്തമാക്കാം. 3,417 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ നിന്ന് നേടാം.
6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസും ഇതിനുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്പിൽ ഇത് പ്രവർത്തിക്കുന്നു. 8 ജിബി വരെ റാമും 512 ജിബി സ്റ്റോറേജും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 18 സോഫ്റ്റ് വെയറിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററി ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റിക്കായി, ഫോണിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എൻഎഫ്‌സി ഫീച്ചറുകളുണ്ട്. ഈ സ്മാർട്ട് ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ട് ലഭിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 68 റേറ്റിംഗും ഫോണിനുണ്ട്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്.
ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷൻ സപ്പോർട്ടിനായി 8 കെ വീഡിയോ പിന്തുണയുള്ള 50 എംപി പ്രൈമറി ക്യാമറയുണ്ട്. ഇത് 12 എംപി അൾട്രാ-വൈഡ് ലെൻസും, 10 എംപി ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ഫോണിന്റെ മുൻവശത്ത്, സെൽഫികൾക്കും കോളുകൾക്കുമായി 12MP ക്യാമറയുണ്ട്.
Also Read: 28 ദിവസത്തേക്കുള്ള Reliance Jio ബെസ്റ്റ് ബജറ്റ് പ്ലാൻ! 2GB പ്രതിദിന ഡാറ്റയും, Unlimited കോളുകളും