Samsung Galaxy S24
Samsung Galaxy S24 Plus നിങ്ങളുടെ സ്വപ്നഫോണാണെങ്കിൽ ഇപ്പോൾ ഓഫറിൽ വാങ്ങാം. ഫ്ലിപ്കാർട്ട് വൻ കിഴിവാണ് സാംസങ് ഗാലക്സി എസ്24 പ്ലസ് വിൽക്കുന്നു. 43,000 രൂപയുടെ വിലക്കുറവോടെയാണ് ഫോൺ വിൽക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
12GB റാമും 256ജിബി സ്റ്റോറേജുമുള്ള സാംസങ് ഫോണിനാണ് കിഴിവ്. സാംസങ് ഗാലക്സി എസ് 24 പ്ലസ് ലോഞ്ച് ചെയ്യുമ്പോഴുള്ള വില 99,999 രൂപയായിരുന്നു. എന്നാൽ നിലവിൽ ഫ്ലിപ്കാർട്ട് ഈ സ്മാർട്ട്‌ഫോൺ 56,999 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിൽ വരെ ഫോൺ 59,999 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. അതിനാൽ ഫ്ലിപ്കാർട്ടിലെ വില വളരെ ലാഭകരം തന്നെ. ഇത് യഥാർത്ഥ വിലയേക്കാൾ 43,000 രൂപ കുറവാണ്.
ഫോണിന് ചെറിയ രീതിയിൽ ബാങ്ക് ഓഫറും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. ഈ മുൻനിര സാംസങ് ഫോൺ നിങ്ങൾക്ക് വേണമെങ്കിൽ ഇഎംഐയിലും പർച്ചേസ് ചെയ്യാം. മാസം 9,500 രൂപ എന്ന നിരക്കിലാണ് നോ-കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നത്. 35,750 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഫോണിനുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ് സാംസങ്ങിന്റെ ഗാലക്സി S24 പ്ലസ്. ഇതിന് 6.7 ഇഞ്ച് 2K LTPO AMOLED ഡിസ്‌പ്ലേയാണ് വരുന്നത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ഈ സ്മാർട്ഫോണിനുണ്ട്. ഇതിന് 2600 nits പീക്ക് ബ്രൈറ്റ്‌നസുണ്ട്.
Exynos 2400 SoC ആണ് ഫോണിലുള്ള പ്രോസസർ. ഇത് 12GB വരെ റാമിനെ ഉൾക്കൊള്ളുന്നു. 45W ഫാസ്റ്റ് ചാർജിങ്ങിനെയും ഈ സാംസങ് സ്മാർട്ഫോൺ സപ്പോർട്ട് ചെയ്യുന്നു. 15W വയർലെസ് ചാർജിങ്ങും, 4.5W റിവേഴ്‌സ് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 4900mAh ബാറ്ററിയാണ് സാംസങ് കൊടുത്തിരിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ട്രിപ്പിൾ-റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ OIS പിന്തുണയ്ക്കുന്ന സെൻസറാണുള്ളത്. ഗാലക്സി എസ്24 പ്ലസ്സിന്റെ പ്രൈമറി ക്യാമറ 50MP ആണ്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ സെൻസറും ഫോണിലുണ്ട്. കൂടാതെ 12MP അൾട്രാവൈഡ് ലെൻസ് കൂടി ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി ഈ സാംസങ് ഫോണിൽ 12MP ക്യാമറയുമുണ്ട്.