Samsung Galaxy M36 5G Launched in India today with powerful features at affordable price
Samsung Galaxy M36 5G: സാംസങ്ങിന്റെ ഗാലക്സി M36 5G ഇന്ത്യയിലെത്തി. 22999 രൂപ വിലയാകുന്ന സ്മാർട്ഫോണാണിത്. എന്നാൽ ആദ്യ വിൽപ്പനയിൽ നിങ്ങൾക്ക് സ്മാർട്ഫോൺ 16,499 രൂപയ്ക്ക് ലഭിക്കും.
സാംസങ്ങിന്റെ M സീരീസിലെ പുതിയ ബജറ്റ് ഫ്രണ്ട്ലി ഹാൻഡ്സെറ്റാണിത്. 6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗോറില്ല ഗ്ലാസ് Victus+ പ്രൊട്ടക്ഷൻ ഡിസ്പ്ലേയ്ക്കുണ്ടാകും.
എക്സിനോസ് 1380 പ്രോസസ്സറാണ് ഫോണിലുള്ളത്. 5000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്ന ഹാൻഡ് സെറ്റാണിത്. ഈ ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്സി M36 ഫോണിലുള്ളത്. 50MP പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. ഇതിൽ 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും, 2MP മാക്രോ ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് ക്യാമറയാണ് ഇതിൽ കൊടുത്തിട്ടുള്ളത്. ഫോണിലെ ഫ്രണ്ട് ക്യാമറയും പിൻ ക്യാമറയും 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 ആണ് ഫോണിലെ സോഫ്റ്റ് വെയർ. 6 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഇതിൽ ഉറപ്പാണ്. Google Gemini Live, സർക്കിൾ ടു സെർച്ച് പോലുള്ള എഐ ഫീച്ചറുകൾ ഫോണിലുണ്ട്. എന്നുവച്ചാൽ ഈ മിഡ് റേഞ്ച് സെറ്റിൽ ഗാലക്സി എഐ സപ്പോർട്ട് ലഭിക്കുന്നതാണ്.
7.7mm കനമുള്ള സ്ലിം ഡിസൈനിലുള്ള സ്മാർട്ഫോണാണിത്. ഓറഞ്ച് ഹേസ്, സെറീൻ ഗ്രീൻ, വെൽവെറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്.
സാംസങ് ഗാലക്‌സി M36 5ജിയ്ക്ക് 22,999 രൂപയാണ് വില. എന്നാൽ ആദ്യ സെയിലിൽ നിന്ന് ബാങ്ക് ഓഫറുകൾക്കൊപ്പം 16,499 രൂപയ്ക്ക് ഫോൺ ലഭിക്കുന്നതാണ്.
ആമസോൺ, സാംസങ് ഇന്ത്യയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലൂടെ ഫോൺ ലഭിക്കും. അതുപോലെ ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ഫോൺ പർച്ചേസ് ചെയ്യാനാകും. ജൂലൈ 12-നാണ് സാംസങ് ഗാലക്സി എം36 5ജിയുടെ വിൽപ്പന ആരംഭിക്കുന്നത്.
Also Read: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…