48 എംപി ക്യാമറയിൽ എത്തിയ ഗാലക്സി M30S ഇപ്പോൾ 12600 രൂപയ്ക്ക്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറയിൽ പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HDFC ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്
Surveyസാംസങ്ങ് ഗാലക്സി M30S
6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9611 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .
കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48-മെഗാപിക്സൽ + 5-മെഗാപിക്സൽ + 8-മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 13999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
