6000mAh ന്റെ ബാറ്ററികരുത്തിൽ സാംസങ്ങ് ഗാലക്സി M30S നാളെ എത്തുന്നു
സാംസങ്ങിന്റെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു സാംസങ്ങ് ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകൾ .15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകൾ .അതിനു ശേഷം സാംസങ്ങ് ഗാലക്സി M40 മോഡലുകളും എത്തിയിരുന്നു .ഇപ്പോൾ ഇതാ 6000mAhന്റെ ബാറ്ററിയിൽ സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ 18 നാളെ വിപണിയിൽ എത്തുന്നു .
Survey6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങിന്റെ ഗാലക്സി M30 എന്ന സ്മാർട്ട് ഫോണുകളും ഇതേ ഡിസ്‌പ്ലേയിൽ തന്നെയായിരുന്നു എത്തിയിരുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ സ്വന്തം Samsung Exynos 9610 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി തന്നെയാണ് .6000mah ന്റെ വലിയ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് സാംസങ്ങിന്റെ ഗാലക്സി M30S എന്ന സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .
48 മെഗാപിക്സലിന്റെ പിൻ ക്യാമറകളാണുള്ളത് .സെപ്റ്റംബർ 18നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .
Experienced Social Media And Content Marketing Specialist View Full Profile
