5G-യേക്കാൾ 4000 രൂപ കുറഞ്ഞ ബജറ്റിൽ Samsung Galaxy M14 4G ഇന്ത്യയിൽ എത്തി| TECH NEWS

Updated on 10-Mar-2024
HIGHLIGHTS

Samsung Galaxy ബജറ്റ് വിഭാഗത്തിൽ പുതിയ 4G ഫോൺ അവതരിപ്പിച്ചു

വലിയ ഡിസ്‌പ്ലേയും വലിയ ബാറ്ററിയുമുള്ള 4G ഫോണാണിത്

4GB+64GB വേരിയന്റും 6GB+128GB വേരിയന്റുമാണ് Samsung Galaxy M14 4Gയിലുള്ളത്

Samsung Galaxy ബജറ്റ് വിഭാഗത്തിൽ പുതിയ 4G ഫോൺ അവതരിപ്പിച്ചു. Samsung Galaxy M14 4G ആണ് പുതുതായി ഇന്ത്യയിലെത്തിയത്. ഇപ്പോഴും 5G കവറേജ് ലഭിക്കാത്ത പ്രദേശങ്ങൾ നിരവധിയാണ്. കൂടാതെ സാധാരണക്കാരും മുതിർന്നവരും കൂടുതലും 4G നെറ്റ്‌വർക്കുകളാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സാംസങ് M സീരിസിൽ 4G Phone കൊണ്ടുവരുന്നത്.

Samsung Galaxy M14 4G

വലിയ ഡിസ്‌പ്ലേയും വലിയ ബാറ്ററിയുമുള്ള 4G ഫോണാണിത്. 2023 ഏപ്രിലിലായിരുന്നു ഗാലക്സി M14 5G പുറത്തിറക്കിയത്. ഇതിന്റെ 4ജി വേർഷനാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയത്. സാംസങ് ഗാലക്സി എം14 4G രണ്ട് ദിവസം മുമ്പേ ഓൺലൈനിൽ ലിസ്റ്റ് ചെയ്തിരിക്കുകയാണ്.

Samsung Galaxy M14 4G

Samsung Galaxy M14 4G ഫീച്ചറുകൾ

6.7 ഇഞ്ച് FHD+ PLS LCD സ്ക്രീനുള്ള ഫോണാണ് ഗാലക്സി M14 4G. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 SoC ആണ് പ്രോസസർ. ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഇത്. എങ്കിലും നിങ്ങൾക്ക് ആൻഡ്രോയിഡ് 15ലേക്കും ഇനി അപ്ഡേഷൻ ലഭിക്കും. കൂടാതെ 4 വർഷത്തെ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റുകളും ഇതിലുണ്ട്.

ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഫോണായിരിക്കും ഗാലക്സി M14 4G. 50MP പ്രൈമറി സെൻസറും 2MP മാക്രോ സെൻസറും ഇതിൽ വരുന്നു. കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും പ്രതീക്ഷിക്കാം. സെൽഫികൾക്കായി ഫോണിൽ 13 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്.

25W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി M14 പിന്തുണയ്ക്കുന്നു. ഇതിന് 5000mAh ബാറ്ററി സപ്പോർട്ടും ലഭിക്കുന്നതാണ്. ഫോണിൽ അധിക സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

പുതിയ 4G Phone വില എത്ര?

4GB+64GB വേരിയന്റും 6GB+128GB വേരിയന്റുമാണ് ഇതിലുള്ളത്. ഇതിൽ കുറഞ്ഞ സ്റ്റോറേജിന് 8,499 രൂപയായിരിക്കും വില. 6GB+128GB വേരിയന്റാകട്ടെ 11,499 രൂപയ്ക്കും ലഭ്യമാണ്. ആർട്ടിക് ബ്ലൂ, സഫയർ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഇവ വാങ്ങാം. സാംസങ് സ്‌റ്റോറിന്റെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ നിന്ന് ഫോൺ ലഭിക്കും. സാംസങ് സ്റ്റോറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് വേണമെങ്കിലും ഇത് വാങ്ങാവുന്നതാണ്.

Read More: Xiaomi 14 Coming: പ്രീമിയം ഫോണുകളിലെ Best Camera, വരുന്നൂ ഷവോമിയുടെ കരുത്തൻ!

എന്തുകൊണ്ട് ഗാലക്സി M14 4G?

പണം നോക്കി ഫോൺ വാങ്ങാന്നവർക്ക് ഈ പുതിയ ഫോൺ ഒരു മികച്ച ചോയിസ് തന്നെ. കാരണം 8000 രൂപ റേഞ്ചിലാണ് ഇതിന്റെ ആദ്യ വേരിയന്റ് ലഭിക്കുന്നത്. എന്നാൽ ഗാലക്സി M14 5Gയുടെ 4GB+128GB മോഡലിന് 12,490 രൂപയാണ് വില. സ്റ്റോറേജ് കൂടുന്നത് അനുസരിച്ച് വിലയും ഉയരുന്നുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :