samsung galaxy f56 new slim 5g phone launched
Samsung Galaxy F56: മിഡ് റേഞ്ചിൽ മികച്ച ക്യാമറ എക്സ്പീരിയൻസ് തരുന്ന പുതിയ സാംസങ് ഫോണെത്തി. ഇന്ത്യയിലെ മിഡ് റേഞ്ച് വിപണിയിലേക്കാണ് പുതിയ സ്ലിം 5ജി ഫോൺ സാംസങ് പ്രവേശിപ്പിച്ചത്. ഇപ്പോൾ പുറത്തിറക്കിയ സ്മാർട്ഫോണിൽ കരുത്തൻ ബാറ്ററിയും, മികവാർന്ന ഡിസൈനുമാണുള്ളത്. വിവിധ കോൺഫിഗറേഷനുകളിൽ പുറത്തിറക്കിയ സാംസങ് ഫോണിന്റെ സവിശേഷതകളും വിലയും നോക്കാം…
ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ്+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് ഹൈ ബ്രൈറ്റ്‌നസുമുണ്ട്. മികച്ച ദൃശ്യപരതയ്ക്കായി സാംസങ് വിഷൻ ബൂസ്റ്റർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു.
ഡിസൈൻ: ഗ്ലാസ് ബാക്കും മെറ്റൽ ക്യാമറ ഫ്രെയിമിലുമാണ് സാംസങ് ഗാലക്‌സി എഫ് 56 ഡിസൈൻ ചെയ്തിരിക്കുന്നു. അതിനാൽ തന്നെ ഫോണിനൊരു പ്രീമിയം ലുക്ക് കിട്ടുന്നു. ഫോണിന് മുന്നിലും പിന്നിലുമായി ഗൊറില്ല ഗ്ലാസ് വിക്ടസ്+ ഉപയോഗിച്ചിട്ടുണ്ട്. 7.2mm കനം മാത്രമാണ് ഈ സാംസങ് ഫോണിനുള്ളതെന്നാണ് വിവരം. പച്ച, വയലറ്റ് നിറങ്ങളിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്.
പ്രോസസർ: സാംസങ്ങിന്റെ തന്നെ എക്‌സിനോസ് 1480 പ്രോസസറാണ് ഇതിലുള്ളത്. 8GB LPDDR5X റാമുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ സാംസങ് ഫോൺ 5G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. മികച്ച ഗെയിമിങ് തരുന്ന ഫോണാണിത്, കാരണം ഇതിനായി വേപ്പർ കൂളിംഗ് ചേമ്പറും നൽകിയിട്ടുണ്ട്.
ക്യാമറ: OIS സപ്പോർട്ടോടെ 50-മെഗാപിക്സൽ ട്രിപ്പിൾ-റിയർ ക്യാമറയാണ് ഫോട്ടോഗ്രാഫിയ്ക്കായി ഉപയോഗിച്ചിട്ടുള്ളത്. മുൻവശത്ത് ഗാലക്സി എഫ്56 ഫോണിൽ 12MP ഫ്രണ്ട് ക്യാമറ കൊടുത്തിട്ടുണ്ട്. ബിഗ് പിക്സൽ ടെക്, AI ഉപയോഗിച്ചുള്ള ഇമേജിംഗ് ടൂളുകളെല്ലാം ക്യാമറയിൽ ലഭിക്കും. ഒബ്ജക്റ്റ് ഇറേസർ പോലുള്ള AI എഡിറ്റിംഗ് ടൂളുകളും ക്യാമറയിലുണ്ട്.
നൈറ്റോഗ്രാഫിയ്ക്കും പോർട്രെയിറ്റ് മോഡുകൾക്കും 2x സൂം ഫീച്ചറുമുണ്ട്. 10-ബിറ്റ് HDR-ൽ 4K വീഡിയോ റെക്കോർഡിംഗ് വരെയുള്ള ക്യാമറ പെർഫോമൻസാണ് ഇതിൽ പ്രതീക്ഷിക്കേണ്ടത്.
ബാറ്ററി: 5,000mAh ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ആണ് ഒഎസ്. ഇതിൽ ആറ് വർഷത്തെ സോഫ്റ്റ്‌വെയർ, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ ലഭിക്കും.
മറ്റ് ഫീച്ചറുകൾ: പോരാഞ്ഞിട്ട് സാംസങ് വാലറ്റിന്റെ ടാപ്പ് & പേ ഫീച്ചറും ഇതിലുണ്ട്.
പുത്തൻ സാംസങ് 5ജി ഫോണുകൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.
8GB+128GB സ്റ്റോറേജുള്ള ഫോണിന് 25999 രൂപയാകും. 8GB+ 256GB സ്റ്റോറേജുള്ള ഗാലക്‌സി എഫ്56 5ജിയ്ക്ക് 28,999 രൂപയുമാണ് വില.
ഇന്ന് മുതൽ തന്നെ ഫോണുകളുടെ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോൺ പർച്ചേസ് നടത്താം. കൂടാതെ തെരഞ്ഞെടുത്ത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയും വാങ്ങാം.
2,000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവ് ആദ്യ സെയിൽ പ്രമാണിച്ച് ലഭിക്കും. സാംസങ് ഫിനാൻസ്+, പ്രമുഖ എൻബിഎഫ്‌സി പാർട്നർമാരിലൂടെ പ്രതിമാസം 1,556 രൂപ വച്ച് ഇഎംഐയിൽ വാങ്ങാം.