6 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി C9

6 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ സാംസങ്ങ് ഗാലക്സി  C9
HIGHLIGHTS

6 ജിബിയുടെ റാംമ്മിലും ഗാലക്സി C9

സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ ഗാലക്സി C9 ഉടൻ വിപണിയിൽ എത്തുന്നു .ഇത്തവണ സാംസങ്ങ് എത്തുന്നത് സവിശേഷതകളോടെയാണ് .അതിൽ എടുത്തുപറയേണ്ടത് അതിന്റെ ഡിസ്‌പ്ലേയും റാംമ്മുമാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

6 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1920×1080 റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .സ്നാപ്ഡ്രാഗൺ 625 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ മറ്റൊരു സവിശേഷത റാം ആണ് .6 ജിബിയുടെ റാം ആണ് ഇതിനുള്ളത് .

64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ഇതിനുണ്ട് .ആൻഡ്രോയിഡ് 6.0.1 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ അതിലും മികച്ചുതന്നെ നില്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo