Samsung Galaxy M35 5G Price Drop
സ്മാർട്ട്ഫോൺ ലോകത്തെ രാജാക്കന്മാരായ Samsung ഫോണുകൾ ക്യാമറയിൽ പേരുകേട്ടതാണ്. ക്യാമറയിലും ഡിസ്പ്ലേയിലും മികച്ച സ്മാർട്ട് ഫോണുകൾ പവറിൽ കേമരാണോ എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ മോഡൽ നോക്കി വാങ്ങിയാൽ മികച്ച ബാറ്ററി ബാക്കപ്പുള്ള Best Samsung Phones ഏതൊക്കെയാണെന്ന് നോക്കിയാലോ!
ദീർഘയാത്രകൾക്കും, ഇടയ്ക്കിടെ ചാർജ് ചെയ്ത് ബുദ്ധിമുട്ടുന്നവർക്കും സാംസങ്ങിന്റെ M, F സീരീസിൽ നിന്നുള്ള ഫോണുകൾ മികച്ചതാണ്. മികച്ച ക്യാമറ ക്വാളിറ്റിയോടൊപ്പം തന്നെ വിട്ടുവീഴ്ചയില്ലാത്ത ബാറ്ററി ലൈഫും നൽകുന്ന ഒരു ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ സാംസങ്ങിന്റെ ആ മോഡലുകൾ പരിചയപ്പെടാം.
ദിവസങ്ങളോളം ചാർജ് നിൽക്കുന്ന 6000 mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ ബാറ്ററിയിൽ കൂടുതൽ സമയം പ്രവർത്തിക്കുന്ന കരുത്തുറ്റ ഫ്ലാഗ്ഷിപ്പുകളും മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളും ഇതിലുണ്ട്. നിങ്ങൾ അന്വേഷിച്ച മികച്ച ബാറ്ററി ബാക്കപ്പുള്ള സാംസങ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടാം.
6000 mAh ബാറ്ററി കപ്പാസിറ്റിയുള്ള മികച്ച സാംസങ് ഫോണുകളിലൊന്നാണ് ഗാലക്സി എം35 5ജി. 2 ദിവസം വരെ ചാർജ് നിലനിർത്താൻ ഇവയ്ക്ക് ശേഷിയുണ്ട്.
sAMOLED ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റും ഈ സാംസങ് ഫോണിനുണ്ട്. Exynos 1380 ചിപ്പിലാണ് ഗാലക്സി M35 5G പ്രവർത്തിക്കുന്നത്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, സ്ട്രീമിംഗ് എന്നിവയെല്ലാം സുഗമമായി കൈകാര്യം ചെയ്യാനുള്ള പവറും പ്രോസസറുമാണ് ഫോണിലുള്ളത്
ഫ്ലിപ്കാർട്ടിൽ വില: 19999 രൂപ (128 GB + 8 GB)
സാംസങ് ഗാലക്‌സി F15 5ജിയിൽ 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേയുണ്ട്. ഇത് 1080×2340 പിക്‌സൽ റെസല്യൂഷൻ, 90 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 6100+ ചിപ്‌സെറ്റാണുള്ളത്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 6000 mAh ബാറ്ററിയും സ്മാർട്ട്‌ഫോണിലുണ്ട്.
Also Read: വെറൈറ്റിയല്ലേ, ക്യാഷ്ബാക്കും, Swiggy സബ്‌സ്ക്രിപ്ഷനും! Jio തരുന്ന ഈ പ്ലാനിനെ കുറിച്ച് അറിയാമോ?
ഫ്ലിപ്കാർട്ടിൽ വില: 14975 രൂപ
ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ അന്വേഷിക്കുന്നവർക്ക് ഇപ്പോഴിറങ്ങിയ ഗാലക്സി എസ്26 അൾട്രാ തെരഞ്ഞെടുക്കാം. 5000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 Gen 5 പ്രോസസറും ഈ സ്മാർട്ട് ഫോണിലുണ്ട്. ഏകദേശം 16 മണിക്കൂറിലധികം ബാറ്ററി ലൈഫ് ഗാലക്സി എസ്26 അൾട്രായ്ക്ക് ലഭിക്കുന്നു. 200എംപി ക്വാഡ് ക്യാമറയാണ് സാംസങ് ഫ്ലാഗ്ഷിപ്പിലെ ക്യാമറയിലെ സവിശേഷത.
ഫ്ലിപ്കാർട്ടിൽ വില: 1,39,999 രൂപ
6.5 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലുള്ള ഫോണാണ് സാംസങ് M15 5ജി. മീഡിയടെക് ഡൈമെൻസിറ്റി 6100+ SoC പ്രോസസറാണുള്ളത്. ഇതിൽ 6000mAh ബാറ്ററിയും കൊടുത്തിരിക്കുന്നു.
വിപണി വില: 10,999 രൂപ
നല്ല ഡിസൈനും മാന്യമായ ബാക്കപ്പും ലഭിക്കുന്ന സ്മാർട്ട് ഫോണാണ് ഗാലക്സി എ56 5ജി. സാംസങ് എക്സിനോസ് 1580 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. 45W സ്പീഡ് ചാർജിങ് സപ്പോർട്ടുള്ള 5000mAh പവർഫുൾ ബാറ്ററിയാണ് ഇതിലുള്ളത്. 50 മെഗാപിക്സൽ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഈ സാംസങ് 5ജിയിലുള്ളത്. 40000 രൂപ റേഞ്ചിലുള്ള പ്രീമിയം സ്മാർട്ട് ഫോണാണ് Galaxy A56 5G.