അതിശയിപ്പിക്കുന്ന ഡിസൈൻ ;ഇതാ സാംസങ്ങിന്റെ A82 ഡ്യൂവൽ സ്ലൈഡർ

Updated on 26-Feb-2021
HIGHLIGHTS

സാംസങ്ങിന്റെ പുതിയ ഫോണുകളുടെ ഡിസൈൻ ലീക്ക് ആയി

സാംസങ്ങിന്റെ ഗാലക്സി എ 82 എന്ന സ്മാർട്ട് ഫോണുകളുടെ ഡിസൈൻ ആണ് ലീക്ക് ആയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം കൈവരിച്ചിരുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആയിരുന്നു സാംസങ്ങ് .ഒരുകാലത്തു സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ കൈവരിച്ചത്ര വാണിജ്യം ഏറെയായിരുന്നു .കുറഞ്ഞ ചിലവിൽ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകൾ എന്ന ആശയം കൊണ്ടുവന്നത് തന്നെ സാംസങ്ങ് ആണ് എന്നുതന്നെ പറയാം .

എന്നാൽ ഇപ്പോൾ ഷവോമി ,റിയൽമി അടക്കമുള്ള ബ്രാൻഡുകൾ എത്തിയത് സാംസങ്ങിന്റെ വാണിജ്യത്തെ കാര്യമായി തന്നെ ബാധിച്ചിരിക്കുന്നു എന്നുതന്നെ പറയാം .എന്നാൽ ഇപ്പോളും പുതുമകൾ കൊണ്ടുവരുന്നതിൽ സാംസങ്ങ് ഏറെ ശ്രദ്ധിക്കാറുണ്ട് .അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എന്ന നിലയിൽ സാംസങ്ങിന്റെ ഗാലക്സി എ 82 ഫോണുകളെ തന്നെ എടുക്കാം .

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രാകാരം ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ സ്ലൈഡ് ആയാണ് വിപണിയിൽ എത്തുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പിക്ക്ച്ചറുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയായിൽ വലിയ ചർച്ചാവിഷയം തന്നെ ആയിരിക്കുന്നു .എന്നാൽ ഈ ഫോണുകളുടെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഒഫീഷ്യൽ ആയി പുറത്തുവന്നിട്ടില്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :