5000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള Samsung Galaxy A57 ലോഞ്ചിനൊരുങ്ങുന്നു. ചൈനീസ്, ഇന്ത്യൻ വിപണികൾ ഉൾപ്പെടെ വിവിധ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ഈ ഉപകരണം അടുത്തിടെ കാണിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നത് പുതിയ സാംസങ് സ്മാർട്ട്‌ഫോണിന്റെ റിലീസ് അധികം വൈകില്ലെന്നാണ്. എന്തായാലും ഫോണിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ വ്യക്തമല്ല.
സാംസങ് ഇതുവരെ വില സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ഗാലക്സി A57 അപ്പർ മിഡ്-റേഞ്ച് സെഗ്‌മെന്റിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകൾ അനുസരിച്ച് വിലയിലും വ്യത്യാസം വരും. സാംസങ് ഗാലക്സി എ57 ഫോണിന് ഇന്ത്യയിൽ ഏകദേശം 30,000 മുതൽ 35,000 രൂപ വരെ വിലയായേക്കും. അന്തിമ വില ലോഞ്ച് സമയത്ത് മാത്രമേ ലഭ്യമാകുകയുളളൂ.
സാംസങ് ഗാലക്സി എ 57 ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് പാനലുണ്ടാകും. ഇതിൽ 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാകും നൽകുന്നത്. ഫോൺ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഫീച്ചറിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാംസങ്ങിന്റെ എക്സിനോസ് 1680 പ്രൊസസർ തന്നെയാകും ഇതിലുണ്ടാകുന്നത്. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ സെൻസർ കൊടുക്കും. ഒപ്റ്റിക്കൽ സ്റ്റെബിലൈസേഷനോട് കൂടിയ 50 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാവൈഡ് ക്യാമറ, 5 എംപി മാക്രോ സെൻസറുമുണ്ടാകും.
ഫോണിന്റെ മുൻവശത്ത്, മികച്ച സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി ക്യാമറയും നൽകുമെന്നാണ് വിവരം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5-ൽ ഫോൺ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: 80 ശതമാനം വിലക്കുറവിൽ 625W, 600W Zebronics Soundbars, ആമസോണിൽ മാത്രം!
5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും സ്മാർട്ട്‌ഫോണിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്. വലിയ ബാറ്ററി ഉള്ള ഫോണാണെങ്കിലും ഏകദേശം 6.9mm മെലിഞ്ഞ ഡിസൈനാകും ഇതിൽ കൊടുക്കുന്നത്. സ്മാർട്ട്ഫോണിന് ഏകദേശം 182 ഗ്രാം ഭാരവുമുള്ളതായി പറയപ്പെടുന്നു.
ഇന്ത്യയിലെ ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഗാലക്‌സി എ57 ഇതിനകം തന്നെ വന്നു. ലോഞ്ച് അടുത്തുവരികയാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ സാംസങ്ങിന്റെ മുൻകാല റിലീസ് പാറ്റേണുകൾ അനുസരിച്ച്, അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സാംസങ് ഗാലക്സി എ57 ലോഞ്ച് ചെയ്തേക്കാം. അതും മാർച്ച് പകുതിയോടെ, ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചേക്കാം. എന്തായാലും ഫോണിന്റെ അപ്ഡേറ്റിനായി കാത്തിരിക്കാം.