Samsung Galaxy A55 5G Phone price drops Rs 16000 on Amazon Deal
Samsung Galaxy A55 5G Discount: സ്റ്റൈലിഷ് ഡിസൈനും മികച്ച ഫീച്ചറുമുള്ള മിഡ് റേഞ്ച് ഫോണാണ് സാംസങ് ഗാലക്സി A55. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരിച്ചിട്ടുള്ളതിനാൽ സാംസങ്ങിന്റെ മികച്ച ഫോട്ടോഗ്രാഫി ഫോൺ കൂടിയാണിത്. സ്മാർട്ഫോണിന് ലോഞ്ച് വിലയിൽ നിന്നും ഇപ്പോൾ 14,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നു.
26,000 രൂപയിൽ താഴെ നിങ്ങൾക്ക് പ്രീമിയം ഫീച്ചറുകളുള്ള ഗാലക്സി എ55 വാങ്ങാനാകും. ഫോണിന്റെ ഓഫറും ഡിസൈനും ഫീച്ചറുകളും എങ്ങനെയാണെന്ന് മനസിലാക്കാം.
ഇത്രയും വിലക്കിഴിവിൽ സാംസങ് ഗാലക്സി എ55 5ജി വാങ്ങാൻ മറ്റൊരു അവസരമില്ല. കാരണം ഏകദേശം പകുതി വിലയിലേക്ക് സ്മാർട്ഫോൺ എത്തിയിരിക്കുന്നു. 128ജിബി ഇന്റേണൽ സ്റ്റോറേജും 8ജിബി റാമുമുള്ള ഫോണിനാണ് ഇളവ്. 42,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ലോഞ്ച് സമയത്ത് ഇത് 39999 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോഴിതാ ഫോണിന് ഇ-കൊമേഴ്സ് സൈറ്റിലെ വില 25,999 രൂപയാണ്.
1,651 രൂപയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ഓഫർ ലഭ്യമാണ്. 1,260 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നു. 24,550 രൂപയുടെ എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എ55 5ജിയ്ക്ക് കിട്ടുന്നു.
മെറ്റൽ ഫ്രെയിമും ഗ്ലാസ് ബാക്കും ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് മാത്രമല്ല ആകർഷകമായ ഫീച്ചർ. മറ്റെന്തെല്ലാം നിങ്ങൾക്ക് സാംസങ് ഗാലക്സി എ55-ലുണ്ടെന്ന് നോക്കാം.
6.60 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എ55. ഇതിന്റെ ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുണ്ട്. 2340×1080-പിക്‌സൽ FHD+ റെസല്യൂഷനുള്ള സ്ക്രീനാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റും ഫോൺ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു.
സാംസങ് ഗാലക്സി എ55 5ജിയിൽ 12GB വരെ റാമും 256GB സ്റ്റോറേജും ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 4 തലമുറകൾ വരെ ആൻഡ്രോയിഡ് OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും. 5000mAh ബാറ്ററിയുള്ള മിഡ് റേഞ്ച് സെറ്റാണിത്. ഈ സാംസങ് ഗാലക്സി ഫോൺ 25W ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ 50-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. 12-മെഗാപിക്സൽ ആണ് ഫോണിലെ സെക്കൻഡറി ക്യാമറ. ഇതിൽ 5-മെഗാപിക്സലിന്റെ സെൻസറും പിൻവശത്ത് കൊടുത്തിരിക്കുന്നു. ഗാലക്സി എ55 ഫോണിന്റെ മുൻവശത്ത് 32-മെഗാപിക്സൽ സെൻസറുമുണ്ട്.
Also Read: 50MP+50MP+64MP ക്യാമറ Motorola Edge അൾട്രാ സ്മാർട്ഫോൺ 12000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം…