25000 രൂപ ബജറ്റുള്ളവർ ഇഞ്ഞ് പോരേ… Samsung Galaxy 5ജി വില താഴ്ന്നു, 5000mAh സെല്ലും 50MP ട്രിപ്പിൾ സെൻസറും

Updated on 30-Jan-2026

Super HDR വീഡിയോ സപ്പോർട്ടും, 50MP ട്രിപ്പിൾ സെൻസറുമുള്ള Samsung Galaxy ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. സ്റ്റൈലിഷ് ലുക്കും, മികച്ച ഫീച്ചറുകളുമുള്ള ഫോണിന് ഇപ്പോൾ കിഴിവ് പ്രഖ്യാപിച്ചു. ആമസോണിലാണ് സാംസങ് ഗാലക്സി എ55 5G ആദായ വിലയ്ക്ക് ലഭിക്കുന്നത്.

Samsung Galaxy A55 5G Price Deal on Amazon

42,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോണിനാണ് കിഴിവ്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 25,999 രൂപയ്ക്ക് സ്മാർട്ട് ഫോൺ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്. ഇത് ബാങ്ക് ഓഫറോ, എക്സ്ചേഞ്ച് ഡീലോ ചേർക്കാതെയുള്ള കിഴിവാണ്. 25000 രൂപയ്ക്ക് പുതിയ സ്റ്റൈലിഷ് ഫോൺ വാങ്ങാമെന്നതാണ് ഓഫറിന്റെ നേട്ടം.

റിലയൻസ് ഡിജിറ്റലിൽ ഫോണിന്റെ വില 42999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് 26889 രൂപയ്ക്കും വിൽക്കുന്നു. ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ആമസോണിലെ ഡീൽ ലാഭം തന്നെ.

24,550 രൂപയ്ക്ക് ഫോൺ എക്സ്ചേഞ്ച് ഡീലിലും ഫോൺ ലഭ്യമാണ്. സാംസങ് ഗാലക്സി എ55 5ജിയ്ക്ക് ആകർഷകമായ ഇഎംഐ ഡീലും നൽകിയിരിക്കുന്നു. ഇനി ഇഎംഐയിൽ വാങ്ങാനാണ് താൽപ്പര്യമെങ്കിൽ 914 രൂപയ്ക്ക് ഗാലക്സി എ55 വാങ്ങിക്കാവുന്നതാണ്.

Also Read: പാവങ്ങൾക്കുള്ള 200MP Camera ഫോൺ, New Redmi ഫോണിലെ 5 കിടിലൻ ഫീച്ചറുകൾ!

സാംസങ് എ55 5ജി സവിശേഷതകൾ

ഇനി സാംസങ് ഗാലക്സി എ55 ഫോണിന്റെ പ്രത്യേകതകൾ അറിയാം. മെറ്റൽ ഗ്ലാസ് സാൻഡ്‌വിച്ച് ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന് അലുമിനിയം സൈഡും, പിൻ പാനലിൽ ഗ്ലാസും ഉപയോഗിച്ചിരിക്കുന്നു.

സാംസങ് ഗാലക്‌സി എ 55 ന് റെഡ്മി നോട്ട് 15 നേക്കാൾ മികച്ച ഡ്യൂറബിലിറ്റിയുമുണ്ട്. സാംസങ് ഫോണിന് മികച്ച, IP67-ലെവൽ റേറ്റിങ്ങിലാണ് ഡ്യൂറബിലിറ്റി വരുന്നത്.

സാംസങ് ഗാലക്‌സി എ55 ഫോണിന് എക്‌സിനോസ് 1480 ചിപ്‌സെറ്റാണുള്ളത്. ഇത് വളരെ മികച്ച പ്രോസസറാണെന്ന് പറയാനാകില്ല. എന്നാലും 15 – 20% വേഗതയേറിയ സിപിയുവും ഏകദേശം 80% കൂടുതൽ ശക്തമായ ജിപിയുവുമാണിത്.

ക്യാമറയിൽ ഫ്ലാഗ്ഷിപ്പുകൾ മാത്രമല്ല സാംസങ്ങിന്റെ മിഡ് റേഞ്ച് ഫോണുകളും ബജറ്റ് ഫോണുകളും മുന്നിലാണ്. സാംസങ് ഗാലക്‌സി എ55 5ജിയിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. ഇതിൽ പ്രൈമറി സെൻസർ 50 മെഗാപിക്സലാണ്. 12MP അൾട്രാ വൈഡും, 5എംപി മാക്രോ ലെൻസും ട്രിപ്പിൾ-റിയർ-ക്യാമറയിൽ വരുന്നു. കൂടുതൽ സ്വാഭാവിക നിറത്തിലുള്ള ഫോട്ടോഗ്രാഫി ഈ സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കാം. ഇനി ഫോണിന്റെ മുൻവശത്തേക്ക് വരാം. ഗാലക്സി എ55 5ജിയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഈ സാംസങ് ഫോണിൽ 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയാണ് ഫോണിന്റെ കരുത്ത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :