Samsung Galaxy A17 5G
സാംസങ് ആരാധകർക്ക് ഇതാ ഒരു സുവർണാവസരം. ജനപ്രിയ മോഡലായ Samsung Galaxy A17 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ വമ്പിച്ച വിലക്കുറവിൽ ലഭ്യമാണ്. ആകർഷകമായ വിലക്കുറവും മികച്ച എക്സ്ചേഞ്ച് ഡീലും ഗാലക്സി എ17 5ജിയും ഫോണിന് ലഭ്യമാണ്. 6 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുള്ള സ്റ്റൈലിഷ് സാംസങ് ഫോണിന്റെ ഓഫറും സവിശേഷതകളും വിശദമായി അറിയാം.
8GB RAM, 128GB ഇന്റേണൽ സ്റ്റോറേജുള്ള ഗാലക്സി എ17 5ജി ഫോണിനാണ് ഇപ്പോൾ കിഴിവ്. ആമസോണിനേക്കാൾ മികച്ച ഇളവ് ഫ്ലിപ്കാർട്ടിൽ ഫോണിന് ലഭ്യമാണ്. 8ജിബി ഗാലക്സി A17 5G ഫ്ലിപ്കാർട്ടിൽ 19510 രൂപയ്ക്ക് ലഭ്യമാണ്. 23499 രൂപയുടെ സാംസങ് മിഡ് റേഞ്ച് ഫോണിനാണ് ഇളവ്.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല. സാംസങ് ഫോൺ നിങ്ങൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഡീലിലും സ്വന്തമാക്കാം. 15600 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. 976 രൂപയുടെ ബാങ്ക് ഇളവും ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡിലൂടെ അനുവദിച്ചിരിക്കുന്നു. സ്റ്റൈലിഷ് ഡിസൈനുള്ള ഫോണിന് 36 മാസത്തേക്ക് 686 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.
സാംസങ് ഗാലക്‌സി എ17 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള 50MP മെയിൻ സെൻസറുണ്ട്. ഇതിൽ 5 എംപി അൾട്രാ-വൈഡ് ലെൻസും 2 എംപി മാക്രോ ക്യാമറയും കൊടുത്തിരിക്കുന്നു.
ഈ ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ഫ്രണ്ട് സെൻസർ കൊടുത്തിരിക്കുന്നു.
സാംസങ് ഗാലക്‌സി എ17 5ജി വളരെ സിമ്പിൾ ഡിസൈനിലാണ് അവതരിപ്പിച്ചത്. ഇതിന്റെ പിൻഭാഗത്ത് മാറ്റ്-ഫിനിഷ് ഉണ്ട്. പ്ലാസ്റ്റിക് ബോഡിയുള്ള സ്മാർട്ട്‌ഫോണിന് വെറും 192 ഗ്രാം ഭാരമാണുള്ളത്. ഇനി സാംസങ് എ17 5ജിയുടെ മറ്റ് പ്രത്യേകതകൾ എന്തൊക്കെയാണെന്ന് കൂടി അറിയാം.
പ്രോസസറിലേക്ക് വന്നാൽ സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 1330 ചിപ്‌സെറ്റാണ് ഇതിലുള്ളത്. സാംസങ് ഗാലക്‌സി എ17 5ജി microSD വഴി സ്റ്റോറേജ് വികസിപ്പിക്കാനാകും.
വൺ യുഐ 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഇതിൽ പ്രവർത്തിക്കുന്നത്. ആറ് പ്രധാന ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിൽ ലഭിക്കും. സാംസങ് ഗാലക്‌സി എ 17 5 ജിയിൽ 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഈ കരുത്തൻ ബാറ്ററി 25 വാട്ട് ചാർജിംഗ് പിന്തുണയ്ക്കുന്നു. മിതമായ ഉപയോഗമാണെങ്കിൽ, ഒരു ദിവസം മുഴുവൻ ബാറ്ററി ചാർജ് നിലനിൽക്കും.