സാംസങ്ങിന്റെ ഗാലക്സി A10S സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ,വില 9,499 മുതൽ
Surveyസാംസങ്ങിന്റെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .സാംസങ്ങിന്റെ ഗാലക്സി A10 എന്ന മോഡലുകൾക്ക് ശേഷം പുറത്തിറങ്ങുന്ന സാംസങ്ങിന്റെ ഗാലക്സി A10s എന്ന മോഡലാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഇൻഫിനിറ്റി V ഡിസ്പ്ലേ കൂടാതെ 4,000MAH ന്റെ ബാറ്ററി ലൈഫ് എന്നിവയാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .
സാംസങ്ങിന്റെ ഗാലക്സി A10S ;സവിശേഷതകൾ
6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് സാംസങ്ങിന്റെ ഗാലക്സി A10S സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സൂപ്പർ അമലോഡ് ഡിസ്പ്ലേ & ഇൻഫിനിറ്റി V കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ .കൂടാതെ 720 x 1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Octa-core (Quad 2GHz + Quad 1.5 GHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .512ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .168 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി A10S മോഡലുകൾക്കുള്ളത് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകായാണെങ്കിൽ 4000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 15W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .
ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .10000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണ് ഇത് .
വിലയെക്കുറിച്ചു പറയുകയെങ്കിൽ 2 ജിബിയുടെ റാം വേരിയന്റുകൾക്ക് 9,499 രൂപയും കൂടാതെ 3 ജിബിയുടെ വേരിയന്റുകൾക്ക് 10499 രൂപയും ആണ് വില വരുന്നത് . Blue, Black കൂടാതെ ഗ്രീൻ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
