GST കുറഞ്ഞപ്പോൾ അടുത്ത പണിയോ! Samsung Electronics സ്മാർട്ഫോണുകളുടെ വില കൂട്ടുന്നോ? എന്തുകൊണ്ടെന്നാൽ…

Updated on 29-Oct-2025

Samsung Electronics വിപണിയിലേക്ക് അത്ര സന്തോഷമല്ലാത്ത വാർത്തയാണ് എത്തിക്കുന്നത്. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ വലിയ ഡിമാൻഡുള്ള സ്മാർട്ഫോൺ കമ്പനിയാണ് സാംസങ്. സാംസങ് ഗാലക്സി എം05 മുതൽ സാംസങ് ഗാലക്സി എസ്25 അൾട്രാ വരെയുള്ള ഫോണുകൾ കമ്പനി തരുന്നു.

സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ കമ്പനി പ്ലാനിടുന്നതായാണ് റിപ്പോർട്ട്. മെമ്മറി ചിപ്പ് നിർമ്മാതാക്കൾ കൂടിയാണ് സാംസങ്. ലോകത്തിലെ മുൻനിര ടെക് ബ്രാൻഡുകളിലൊന്നായ സാംസങ്, സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചേക്കും. ഹാൻക്യുങ്ങിൽ നിന്നുള്ള സാംമൊബൈലിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Samsung Electronics സ്മാർട്ഫോൺ വില കൂട്ടുമോ?

സാംസങ് ഇലക്ട്രോണിക്സ് തങ്ങളുടെ മൊബൈൽ ഫോണുകൾക്ക് വില കയറ്റുമെന്നതാണ് സൂചന. ഈ വെല്ലുവിളി നേരിടുന്നത് സാംസങ് ഒറ്റയ്ക്കല്ല എന്നതാണ് മറ്റൊരു കാര്യം. മറ്റ് സ്മാർട്ട്‌ഫോൺ നിർമാതാക്കളും ഈ നടപടിയിലേക്ക് എത്തിയേക്കും.

ഇതിന് തെളിവാണ് ഷവോമിയുടെ റെഡ്മി കെ 90 പുറത്തിറക്കിയപ്പോൾ മുൻ മോഡലിനേക്കാൾ 7.5 ശതമാനം ഉയർന്ന വിലയായിരുന്നു. 2027 അല്ലെങ്കിൽ 2028 വരെ ഈ വില കൂടുതൽ നിലനിൽക്കുമെന്നും അടുത്ത റിപ്പോർട്ടുകളിൽ പറയുന്നു.

എന്തുകൊണ്ട് വില കൂട്ടുന്നു?

നിർമിത ബുദ്ധി അഥവാ AI-യുടെ ഉയർച്ചയാണ് ഈ വിലക്കയറ്റത്തിന് കാരണം. എങ്ങനെയാണ് എഐ സ്മാർട്ഫോൺ വിലയെ സ്വാധീനിക്കുന്നത് എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ ഇവ തമ്മിലൊരു ബന്ധമുണ്ട്.

ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി, Microsoft Copilot, പെർപ്ലെക്സിറ്റി തുടങ്ങിയ AI ടൂളുകൾ വന്ന ശേഷം എഐയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറിനുള്ള ആവശ്യം അതിവേഗം വർധിച്ചു.

വലിയ സെർവർ ഫാമുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ആക്സിലറേറ്ററുകളിലാണ് മിക്ക AI സോഫ്റ്റ്‌വെയറുകളും പ്രവർത്തിക്കുന്നത്. ഇത് കാര്യക്ഷമമായി പ്രവർത്തിക്കാൻ ഉയർന്ന ബാൻഡ്‌വിഡ്ത്ത് മെമ്മറിയെ (HBM) വളരെയധികം ആശ്രയിക്കുന്നതിനാലാണ്.

എഐ ടൂളുകൾ ആക്‌സസ് ചെയ്യുന്ന ഉപകരണങ്ങൾക്ക് AI പ്രോസസ്സിംഗ് ജോലികൾ സുഗമമായി കൈകാര്യം ചെയ്യുന്നതിന് വർദ്ധിച്ച മെമ്മറി കപ്പാസിറ്റി ആവശ്യമാണ്. അതിനാൽ മെമ്മറി ചിപ്പുകൾക്കുള്ള ആഗോള ആവശ്യവും സമീപകാലത്ത് വളരെയധികം ഉയർന്നു.

Also Read: വെറും 6999 രൂപയ്ക്ക് Lava പുറത്തിറക്കിയ പുത്തൻ Smartphone, 5000mAh ബാറ്ററിയും 50MP AI ക്യാമറയും

പെട്ടെന്നുള്ള ഈ ഡിമാൻഡ് വർധനവിലേക്ക് ഇത് നയിച്ചു. ഇങ്ങനെ മെമ്മറി ചിപ്പുകളുടെ കുറവ് വന്നതോടെ ചിപ്പുകളുടെ വില ഗണ്യമായി വർധിച്ചു. ഇത് പലപ്പോഴും 50% വരെ വില ഉയരാൻ കാരണമായി. ഇതിനാൽ സ്മാർട്ഫോണുകളെയും ഇത് ബാധിക്കും. പല ടെക് കമ്പനികളും ഉയർന്ന ഉൽ‌പാദനച്ചെലവുമായി പോരിടുകയാണ്. ഇത് വിലക്കയറ്റത്തിലേക്ക് വഴി വച്ചേക്കുമെന്നാണ് റിപ്പോർട്ട്.

2028 വരെ മെമ്മറി ചിപ്പിന്റെ വില ഉയർന്ന് നിൽക്കുമെന്ന് പറയപ്പെടുന്നു. അങ്ങനെയെങ്കിൽ ഒരു പുതിയ സാംസങ് ഫോണോ മറ്റേതെങ്കിലും ഗാഡ്‌ജെറ്റോ വാങ്ങണമെങ്കിൽ ഇപ്പോൾ വാങ്ങുന്നതാണ് അനുയോജ്യം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :