ഇങ്ങോട്ട് പോര്… ഇതാണ് ഓഫർ! 5000 രൂപ വില കുറച്ച് Samsung Galaxy M13

Updated on 18-Sep-2023
HIGHLIGHTS

ബജറ്റ് ഫോണിന് 5000 രൂപ വിലകുറച്ച് സ്പെഷ്യൽ സെയിൽ

12,000 രൂപ റേഞ്ചിൽ Samsung Galaxy M13 വാങ്ങാം

6GB + 128GB സ്റ്റോറേജുള്ള ഫോണാണിത്

കാണാൻ നല്ല ഭംഗി, ഗുണത്തിലും പിന്നിലാകരുത്… അതല്ലേ നിങ്ങൾ അന്വേഷിക്കുന്ന സ്മാർട്ഫോണിൽ ഉണ്ടാവേണ്ട 2 പ്രധാന കാര്യങ്ങൾ. ഇനി ഇതെല്ലാം ഒത്തിണങ്ങിയാലോ ബജറ്റ് നമ്മുടെ കൈയിൽ നിൽക്കണമെന്നില്ല. ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് സാംസങ് പുറത്തിറക്കിയ ഒരു ബജറ്റ് ഫോണിൽ ഈ ഗുണഗണങ്ങളെല്ലാമുണ്ട്. പോരാഞ്ഞിട്ട് ഇപ്പോഴിതാ ശരിക്കുള്ള വിലയിൽ നിന്ന് Amazon ഫോണിന് 5000 രൂപയും വെട്ടിക്കുറച്ചു. അപ്പോളെങ്ങനാ 12,000 രൂപ റേഞ്ചിൽ 6GB + 128GB സ്റ്റോറേജുള്ള Samsung Galaxy M13 വാങ്ങാൻ തയ്യാറല്ലേ നിങ്ങൾ? 

Samsung Galaxy M13ന് കിടിലൻ ഓഫർ

ആമസോൺ സ്മാർട്ഫോണുകൾക്ക് വിലക്കിഴിവും മറ്റ് ഓഫറുകളുമെല്ലാം പ്രഖ്യാപിക്കാറുണ്ട്. പക്ഷേ, ഒരു ബജറ്റ് ഫോണിന്റെ വില 28 ശതമാനമെല്ലാം കുറയ്ക്കുകയാണെങ്കിൽ വാങ്ങുന്നവർക്ക് അത് ബമ്പർ ഓഫറാണ്. 6GB റാമും 128GB സ്റ്റോറേജും വരുന്ന Samsung Galaxy M13യ്ക്കാണ് Amazonൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, 17,999 രൂപയുടെ ഈ ആൻഡ്രോയിഡ് ഫോൺ ഇപ്പോൾ വെറും 12,999 രൂപയ്ക്ക് വാങ്ങാം. ഇതിൽ മറ്റൊരു ഓഫറുകളും ഉൾപ്പെടുത്താതെയാണ് ഇത്രയും വിലക്കുറവ്.

ഓഫറിൽ വാങ്ങാൻ… CLICK HERE

ഇനി എക്സ്ചേഞ്ച് ഓഫറുകളിലേക്ക് വന്നാൽ 11,700 രൂപയുടെ ഓഫറാണുള്ളത്. പഴയ ഫോൺ കൊടുത്ത് Samsung Galaxy M13 വാങ്ങാൻ ഇത് മികച്ച അവസരമാണ്.

Samsung Galaxy M13 നല്ല ഫോണാണോ?

ബജറ്റ് വിലയിലുള്ള ഒരു 4G ഫോണാണിത്. 50MP+5MP+2MPയുടെ ട്രിപ്പിൾ ക്യാമറയാണ് സാംസങ് ഗാലക്സി എം13ലുള്ളത്. 8MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.
6.6 ഇഞ്ചിന്റെ FHD+ LCD ഡിസ്പ്ലേയും ഇതിലുണ്ട്. 6000mAhന്റെ ഉഗ്രൻ ബാറ്ററിയാണ് Samsung Galaxy M13ലുള്ളത്. ടൈപ്പ് A മുതൽ C വരെയുള്ള ചാർജർ ഈ ഫോണിന് അനുയോജ്യമാണ്.

 

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :