7540mAh ബാറ്ററിയും 50MP OIS ക്യാമറയും! സ്റ്റൈലിഷ് Redmi Turbo 5 അരങ്ങേറ്റം ഇന്ന്

7540mAh ബാറ്ററിയും 50MP OIS ക്യാമറയും! സ്റ്റൈലിഷ് Redmi Turbo 5 അരങ്ങേറ്റം ഇന്ന്

സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന Redmi Turbo 5 ഇന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. വമ്പൻ 7540mAh ബാറ്ററിയും 50MP OIS പ്രൈമറി ക്യാമറയുമുള്ള ഫോണാണിത്. ദീർഘനേരം ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവരെയും മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസുമുള്ള റെഡ്മി സ്മാർട്ട് ഫോണാണിത്. ശക്തമായ പ്രോസസർ, ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഹാൻഡ്സെറ്റാണിത്. ആകർഷകമായ ലുക്ക്, പ്രീമിയം ഫിനിഷ്, മികച്ച പെർഫോമൻസും ഈ റെഡ്മി സ്മാർട്ട് ഫോണിൽ ലഭിക്കും. റെഡ്മി ടർബോ 5 ഫോണിന്റെ ഫീച്ചറുകളും ഇന്ത്യയിലെ വിലയും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Redmi Turbo 5 India Launch

ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയുടെ പുതിയ സ്റ്റൈലിഷ് സ്മാർട്ട് ഫോണാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. റെഡ്മി ടർബോ 5 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ പുറത്തിറക്കും. റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി നിങ്ങൾക്ക് ഇവന്റ് ലൈവ് സ്ട്രീം കാണാം.

Redmi Turbo 5

ജനുവരി 29 ന് ചൈനയിൽ റെഡ്മി ടർബോ 5 ലോഞ്ച് ചെയ്തു. 12 ജിബി + 256 ജിബി ഫോണിന് 2,299 യുവാനായിരുന്നു വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 30,000 രൂപയാണെന്ന് പറയാം. ഇന്ന് ഉച്ചയ്ക്കത്തെ ലോഞ്ചിന് ശേഷം ഫോൺ ആമസോൺ
വഴി വിൽപ്പന നടത്തും.

Also Read: REDMI Note 15 SE 5G: വെറും 18,000 രൂപയ്ക്ക് Snapdragon കരുത്തും 50MP AI ക്യാമറയും

റെഡ്മി ടർബോ 5 പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്മി ടർബോ 5 ഫോണിന് ഒരു ഫ്ലാറ്റ് 1.5K ഫ്ലൂയിഡ് ഡിസ്പ്ലേയാകുമെന്നാണ് കമ്പനി അറിയിച്ചത്. 120Hz വരെ റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ഈ റെഡ്മി സ്മാർട്ട് ഫോണിനുണ്ടാകും. HDR10+ സപ്പോർട്ട് ഡിസ്പ്ലേയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 3500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ലഭിക്കുന്നു. ഡോൾബി വിഷൻ സപ്പോർട്ടും റെഡ്മി ടർബോ 5 ന്റെ സ്ക്രീനിനുണ്ട്.

ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റിലാണ് റെഡ്മി ടർബോ 5 പ്രവർത്തിക്കുന്നത്. ഇതിന് 12 ജിബി എൽപിഡിഡിആർ 5x അൾട്രാ റാമും, 12 ജിബി വരെ വെർച്വൽ റാം സപ്പോർട്ടും യുഎഫ്എസ് 4.1 ഓൺബോർഡ് സ്റ്റോറേജുമുണ്ടാകും. തെർമൽ മാനേജ്‌മെന്റിനായി ഒരു 3D ഐസ്-ലൂപ്പ് കൂളിംഗ് സിസ്റ്റം കൂടി കൊടുത്തേക്കും.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനും സപ്പോർട്ട് ചെയ്യുന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. ഇതിൽ 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടറും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകും. 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 7,540mAh ബാറ്ററിയും ഈ റെഡ്മി ഹാൻഡ്സെറ്റിന് കൊടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile