64 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകളുമായി ഷവോമി
ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച സവിശേഷതകളോടെയാണ് ഷവോമിയുടെ മിക്ക സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .അതിനു ഏറ്റവും വലിയ ഉദാഹരണമാണ് റെഡ്‌മിയുടെ തന്നെ നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളായിരുന്നു .കൂടാതെ റെഡ്‌മിയുടെ 7S എന്ന സ്മാർട്ട് ഫോണുകളും 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 48 എംപി ക്യാമറയിൽ എത്തിയ ഫോണുകളായിരുന്നു .ഇപ്പോൾ ഇതാ ഷവോമിയിൽ നിന്നും പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .
Surveyഇനി ഷവോമിയിൽ നിന്നും പുറത്തിറങ്ങുന്നത് 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന ക്യാമറ സ്മാർട്ട് ഫോണുകളാണ് .ഷവോമി തന്നെയാണ് അവരുടെ ഒഫീഷ്യൽ പേജ് വഴി ഇത് അറിയിച്ചിരിക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളാണോ എന്നകാര്യത്തിൽ വ്യക്തതയില്ല .ഈ വർഷം അവസാനത്തോടുകൂടി ഷവോമിയുടെ 64 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .
Experienced Social Media And Content Marketing Specialist View Full Profile

