സാംസങ്ങിന്റെ ഗാലക്സി A10S vs റെഡ്മി നോട്ട് 7S ;ഫീച്ചർ താരതമ്മ്യം നോക്കാം
Surveyനിലവിൽ വിപണിയിൽ ലഭ്യമാകുന്ന രണ്ടു സ്മാർട്ട് ഫോണുകളാണ് സാംസങ്ങിന്റെ ഗാലക്സി A10S കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 7s എന്നി മോഡലുകൾ .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 7S എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് 48 മെഗാപിക്സലിന്റെ ക്യാമറയിലാണ് .എന്നാൽ സാംസങ്ങിന്റെ ഗാലക്സി എത്തിയിരിക്കുന്നത് ആവറേജ് സവിശേഷതകളിലാണ് .രണ്ടു സ്മാർട്ട് ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്യം നോക്കാം .
സാംസങ്ങിന്റെ ഗാലക്സി A10S ;സവിശേഷതകൾ ,വില 9499 രൂപ
6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് സാംസങ്ങിന്റെ ഗാലക്സി A10S സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .സൂപ്പർ അമലോഡ് ഡിസ്പ്ലേ & ഇൻഫിനിറ്റി V കൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ .കൂടാതെ 720 x 1520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Octa-core (Quad 2GHz + Quad 1.5 GHz) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .
2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .512ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .168 ഗ്രാം ഭാരമാണ് സാംസങ്ങിന്റെ ഗാലക്സി A10S മോഡലുകൾക്കുള്ളത് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകായാണെങ്കിൽ 4000mah ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 15W ഫാസ്റ്റ് ചാർജിങും ഇത് കാഴ്ചവെക്കുന്നുണ്ട് .
റെഡ്‌മിയുടെ നോട്ട് 7S ,9999 രൂപ മുതൽ
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .Notch ഡിസ്‌പ്ലേകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .അടുത്തതായി പെർഫോമസുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ 660 പ്രോസസറുകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mAh ന്റെ ഹൈ കപ്പാസിറ്റി ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .
ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് . ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നേയാണ് .48+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
