48+5 എംപി ക്യാമറയിൽ എത്തിയ റെഡ്മി നോട്ട് 7S ഇപ്പോൾ 9900 രൂപയ്ക്ക് വാങ്ങിക്കാം
Surveyഈ വർഷം ഷവോമി പുറത്തിറക്കിയ ഒരു മികച്ച ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി നോട്ട് 7S .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ ആക്സിസ് കാർഡുകൾ ഉപയോഗിച്ചാൽ 1099 രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാകുന്നതാണു് .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ജൂൺ 21നു ഈ ഓഫറുകൾ അവസാനിക്കുന്നതാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.3 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .Notch ഡിസ്‌പ്ലേകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .അടുത്തതായി പെർഫോമസുകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ 660 പ്രോസസറുകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mAh ന്റെ ഹൈ കപ്പാസിറ്റി ബാറ്ററി ലൈഫും ഈ മോഡലുകൾക്കുണ്ട് .
ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകുന്നതാണു് . ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നേയാണ് .
48+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ മോഡലുകൾക്ക് 10999 രൂപയും & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വേരിയന്റുകൾക്ക് 12999 രൂപയും ആണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആക്സിസ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 1099 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
