സൂപ്പർ ഫാസ്റ്റ് Snapdragon പ്രോസസറും വമ്പൻ ബാറ്ററിയും, Redmi 5G ആമസോണിൽ വൻ ഡിസ്കൗണ്ടിൽ!
ബജറ്റ് വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോൺ ആഗ്രഹിക്കുന്നവർക്കായി ആമസോണിൽ ഇതാ മികച്ച ഓഫർ. പ്രകടനത്തിലും ഡിസൈനിലും മികച്ച സ്മാർട്ട് ഫോണായ Redmi Note 17 5G ആമസോണിൽ വൻ വിലക്കിഴിവിൽ വാങ്ങാം. 3000 രൂപയുടെ അധിക ബാങ്ക് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്.
Surveyദിവസേനയുള്ള ഉപയോഗങ്ങൾക്കും ഗെയിമിംഗിനും മികച്ച പിന്തുണ നൽകുന്ന പ്രോസസറായി സ്നാപ്ഡ്രാഗൺ 4 ജെൻ 4 ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പേടിയില്ലാതെ മണിക്കൂറുകളോളം ഉപയോഗിക്കാൻ സാധിക്കുന്ന 8000mAh വമ്പൻ ബാറ്ററിയും ഇതിലുണ്ട്. ഉയർന്ന 5G കണക്റ്റിവിറ്റിയും സ്മൂത്ത് ഡിസ്‌പ്ലേയും ഒത്തുചേരുന്ന റെഡ്മി നോട്ട് 17 5ജിയുടെ പ്രത്യേകതകളും ആമസോണിലെ കിഴിവും അറിയാം.
Redmi Note 17 5G Price Discount Amazon
8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള റെഡ്മി സ്മാർട്ട് ഫോണാണിത്. 44,999 രൂപയ്ക്ക് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോൺ ഓഫറിലൂടെ 31 ശതമാനം ഇളവിൽ 30,999 രൂപയ്ക്ക് വാങ്ങിക്കാം. റെഡ്മി നോട്ട് 17 5ജിയ്ക്ക് 3000 രൂപയുടെ എസ്ബിഐ ബാങ്ക് കാർഡ് ഇളവും ലഭ്യമാണ്. ഇങ്ങനെ സ്റ്റൈലിഷ് 8 ജിബി ഫോൺ 27999 രൂപയ്ക്ക് വാങ്ങിക്കാം.
29499 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും റെഡ്മി നോട്ട് 17 5ജിയ്ക്ക് ലഭ്യമാണ്. ഇതിന് 2,432 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 1,090 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
റെഡ്മി നോട്ട് 17 5ജിയുടെ പ്രത്യേകത എന്തൊക്കെയാണ്?
6.9 ഇഞ്ച് Full-HD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റുമുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്. മികച്ച ടച്ച് റെസ്‌പോൺസ് ഉറപ്പാക്കുന്ന HydroTouch 2.0 സാങ്കേതികവിദ്യയും ഇതിനുണ്ട്.
4nm പ്രോസസ്സിൽ നിർമിച്ച ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 4 Gen 4 ചിപ്‌സെറ്റ് ഇതിലുണ്ട്. റെഡ്മി നോട്ട് 17 ഫോണിൽ കരുത്തനായ 8,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 22.5W വയർഡ് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം രണ്ടര ദിവസത്തെ ബാറ്ററി ലൈഫ് ഈ ഫോണിൽ ഉറപ്പിക്കാം.
റെഡ്മി നോട്ട് 17 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുല്ളത്. f/1.8 അപ്പേർച്ചറും 2x വരെ ഡിജിറ്റൽ സൂം സപ്പോർട്ടുമുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
