Redmi Note 15 Pro Plus 5G
അങ്ങനെ കാത്തിരുന്ന 200MP ക്യാമറ ഫോൺ Redmi Note 15 Pro Plus ലോഞ്ച് ചെയ്തു. മികച്ച ക്യാമറ, പ്രോസസർ, ബാറ്ററി കപ്പാസിറ്റിയുള്ള പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്. 512GB വരെ സ്റ്റോറേജ് കപ്പാസിറ്റിയുമായാണ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഈ റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഫോണിന്റെ സവിശേഷതകളും വിലയും അറിയാം.
6.83 ഇഞ്ച് അമോലെഡ് പാനലും 1.5K റെസല്യൂഷനുമുള്ള ഡിസ്പ്ലേയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് 120hz റിഫ്രഷ് റേറ്റുണ്ട്. ഡോൾബി വിഷൻ, HDR10+ സപ്പോർട്ട് റെഡ്മി നോട്ട് 15 പ്രോ പ്ലസ് പിന്തുണയ്ക്കുന്നു.
താഴെ വീഴുമ്പോൾ പൊട്ടാതിരിക്കാൻ ഫോണിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിന്നിൽ ഡ്യുവൽ സെൻസറുകളാണുള്ളത്. 200MP മെയിൻ സെൻസറും 8MP അൾട്രാവൈഡ് സെൻസറുമുണ്ട്. സെൽഫികൾക്കായി, ഫോണിൽ 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ഇതിനൊപ്പം ഇറങ്ങിയ റെഡ്മി നോട്ട് 15 പ്രോയിൽ മീഡിയാടെക്കാണുള്ളത്. എന്നാൽ പ്രോ പ്ലസ്സിൽ ഷവോമി ക്വാൽകോമിന്റെ ചിപ്സെറ്റാണ് നൽകിയിട്ടുള്ളത്. സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റിലൂടെ മികച്ച പെർഫോമൻസ് നിങ്ങൾക്ക് നോട്ട് 15 പ്രോ പ്ലസ്സിൽ പ്രതീക്ഷിക്കാം. 12GB വരെ റാമും 512GB വരെ സ്റ്റോറേജും ഇത് ഉൾക്കൊള്ളുന്നു.
സ്മാർട്ട് ഫോണിൽ 6,500 mAh ബാറ്ററിയുണ്ട്. ഇത് 100W ചാർജിംഗ് പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 15 പ്രോ പ്ലസിൽ ബ്ലൂടൂത്ത് 5.4, NFC, ഒരു IR ബ്ലാസ്റ്റർ എന്നീ ഫീച്ചറുകളുണ്ട്. ഡ്യൂറബിലിറ്റിയിൽ പുതിയ റെഡ്മി ഫോണിന് IP66, IP68, IP69, IP69K റേറ്റിംഗ് വരുന്നു.
റെഡ്മി നോട്ട് 15 പ്രോ+ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. കോഫി മോച്ച, മിറേജ് ബ്ലൂ, കാർബൺ ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും ഫോൺ ലഭിക്കുന്നു.
8GB + 256GB: 37,999 രൂപ
12GB + 256GB: 39,999 രൂപ
12GB + 512GB: 43,999 രൂപ
Also Read: ‘ഡെലൂലു’ എഫക്റ്റ് ഒടിടിയിലേക്ക്! നിവിൻ പോളിയുടെ Sarvam Maya OTT റിലീസ് എത്തി
ഫെബ്രുവരി 4 മുതൽ റെഡ്മി നോട്ട് 15 പ്രോ പ്ലസ് വിൽപ്പന ആരംഭിക്കും. റെഡ്മിയുടെ ഓൺലൈൻ സൈറ്റിലും ആമസോൺ, മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.
ആദ്യ വിൽപ്പനയിൽ ചില കാർഡുകളിലൂടെ കിഴിവ് നേടാം. 3,000 രൂപ ബാങ്ക് ഓഫറാണ് ഇങ്ങനെ ലഭിക്കുന്നത്. ഇത് ചേർത്താൽ 8ജിബി ഫോൺ നിങ്ങൾക്ക് 34999 രൂപയ്ക്ക് വാങ്ങിക്കാം. മറ്റ് രണ്ട് ഫോണുകളും യഥാക്രമം 36999 രൂപയ്ക്കും 40999 രൂപയ്ക്കും വാങ്ങാം. ഒറ്റത്തവണ സ്‌ക്രീൻ മാറ്റിവയ്ക്കൽ പോലുള്ള ആനുകൂല്യങ്ങൾ പ്രീ-ബുക്കിംഗിൽ നേടാം.