Redmi Note 15
108MP ക്യാമറയുമായി Redmi Note 15 5G ഇന്ത്യയിൽ പുറത്തിറങ്ങി. സ്മാർട്ട് ഫോണിൽ കമ്പനി സ്നാപ്ഡ്രാഗൺ 6 ജെൻ 3 SoC പ്രോസസർ കൊടുത്തിരിക്കുന്നു. ചൈനയിൽ മുമ്പ് ഇതേ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത് 50MP പ്രൈമറി ക്യാമറയിലാണ്. എന്നാൽ ഇന്ത്യൻ വേർഷനിൽ ഷവോമി 108MP ക്യാമറ കൊടുത്തിട്ടുണ്ട്.
8 ജിബി റാം സപ്പോർട്ടിൽ അവതരിപ്പിച്ച പുതിയ റെഡ്മി നോട്ട് 15 5ജിയുടെ പ്രത്യേകതകളും വിൽപ്പന വിവരങ്ങളും അറിയാം.
റെഡ്മി നോട്ട് 15 5ജിയ്ക്ക് 6.77 ഇഞ്ച് വലിപ്പമാണുള്ളത്. 1,080 x 2,392 പിക്സൽ റെസല്യൂഷനുള്ള AMOLED സ്ക്രീനാണ് ഇതിൽ കൊടുക്കുന്നത്. 120Hz റിഫ്രഷ് റേറ്റും 3,200 nits പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. ഫോണിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ലഭിക്കും.
സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 8GB LPDDR4X റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. മൈക്രോ എസ്ഡി വഴി നിങ്ങൾക്ക് സ്റ്റോറേജ് വിപുലീകരിക്കാം.
ഡ്യുവൽ സിം സപ്പോർട്ടിലാണ് റെഡ്മി നോട്ട് 15 5ജി വരുന്നത്. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ൽ പ്രവർത്തിക്കും.
റെഡ്മി നോട്ട് 15 5ജിയിൽ 108MP പിൻ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഇതിൽ 8MP അൾട്രാ-വൈഡ് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. 20MP ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്.
Also Read: ആമസോണിൽ 128GB കിട്ടുന്ന വിലയിൽ 256GB Vivo 5G ഫ്ലിപ്കാർട്ടിൽ വാങ്ങിക്കാം, 64MP ക്യാമറ ഫോൺ
നാല് വർഷത്തെ ഒഎസ് അപ്ഡേറ്റും, ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിനുണ്ടാകാം. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ലേക്ക് OTA അപ്‌ഡേറ്റും കൊടുക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
IP65 + IP66 റേറ്റിങ്ങുള്ള സ്മാർട്ട് ഫോൺ ആണിത്. ഈ റെഡ്മി ഹാൻഡ്സെറ്റിൽ മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷനുണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 5520mAh സിലിക്കൺ കാർബൺ ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. സ്റ്റീരിയോ സ്പീക്കറുകളാണ് ഈ ഫോണിലുള്ളത്. മികച്ച ഓഡിയോ എക്സ്പീരിയൻസിനായി ഡോൾബി അറ്റ്മോസ് സപ്പോർട്ടും ലഭിക്കുന്നു.
5G, ഡ്യുവൽ 4G VoLTE, വൈ-ഫൈ 6 802.11 ac, ബ്ലൂടൂത്ത് 5.1, GPS: L1 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.
ഗ്ലേസിയർ ബ്ലൂ, ബ്ലാക്ക്, മിസ്റ്റ് പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭിക്കും. 8 ജിബി + 128 ജിബി മോഡലിന് 22,999 രൂപയാകുന്നു. 8 ജിബി + 256 ജിബി മോഡലിന് 24,999 രൂപയുമാണ് വില.
ജനുവരി 9 മുതൽ ഫോൺ വിൽപ്പന ആരംഭിക്കുന്നു. ആമസോണിലും, Mi.com, റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും. SBI, ICICI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 3000 രൂപ കിഴിവ് നേടാം.
ഇങ്ങനെ റെഡ്മി നോട്ട് 15 5ജി നിങ്ങൾക്ക് 19,999 രൂപയ്ക്ക് ലഭിക്കും. 8 ജിബി + 256 ജിബി സ്മാർട്ട് ഫോൺ 21999 രൂപയ്ക്കും ആദ്യ സെയിലിൽ നിന്ന് വാങ്ങാം.