Redmi Note 15 complete features know before launch in India
റെഡ്മിയിലൂടെ 2026 ലെ ആദ്യത്തെ സ്മാർട്ട് ഫോൺ ലോഞ്ചിന് ഒരുങ്ങുന്നു. 108 മെഗാപിക്സൽ ക്യാമറയുള്ള Redmi Note 15 5G ഫോണാണ് ലോഞ്ചിനെത്തുന്നത്. ക്യാമറയിലും പെർഫോമൻസിലും മികച്ച ബജറ്റ് സ്മാർട്ട് ഫോണാകും റെഡ്മി നോട്ട് 15 5G. ഫോണിലെ നിരവധി പ്രധാന വിവരങ്ങൾ ഷവോമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി 6 ന് രാവിലെ 11 മണിക്ക് ഇന്ത്യയിൽ ഫോൺ ലോഞ്ച് ചെയ്യും. റെഡ്മി പാഡ് 2 പ്രോയും ഇതിനൊപ്പം ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ട്.
6.77 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേ ഇതിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള പാനലിന് 3,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ലഭിച്ചേക്കും. ഇതിന് ഹൈഡ്രോ ടച്ച് 2.0 സപ്പോർട്ട് ലഭിക്കും. TÜV ട്രിപ്പിൾ ഐ കെയർ സർട്ടിഫിക്കേഷനുമായാണ് റെഡ്മി നോട്ട് 15 അവതരിപ്പിക്കുക.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ റെഡ്മി നോട്ട് 15 5ജിയിലുണ്ടാകും. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ലഭിക്കുന്ന ക്യാമറയാണുള്ളത്. 108MP പ്രൈമറി ക്യാമറ ഇതിലുണ്ടാകും. 4K വീഡിയോ റെക്കോർഡിംഗിനെ സ്മാർട്ട് ഫോൺ പിന്തുണയ്ക്കും.
IP66 റേറ്റിങ്ങുള്ള ഫോണാകുമിത്. വളരെ മികച്ച ഡ്യൂറബിലിറ്റി ഇതിന് പ്രതീക്ഷിക്കേണ്ട. ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ് ഇതിൽ പ്രവർത്തിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 48 മാസം വരെ ലാഗ്-ഫ്രീ പെർഫോമൻസ് റെഡ്മി തരുന്നു. ഇതിൽ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ഒഎസ്സുണ്ടാകും.
Also Read: 900W Premium Dolby Home Theatre System ഇത്രയും വിലക്കുറവിൽ ഇതുവരെ കിട്ടിയിട്ടില്ല!
റെഡ്മി നോട്ട് 15 5ജിയിൽ 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും. ഇതിൽ കമ്പനി കരുത്തുറ്റ 5,520mAh ബാറ്ററിയുണ്ടാകും. ഒറ്റ ചാർജിൽ ഫോണിന് 1.6 ദിവസം വരെ ഉപയോഗം നൽകാൻ കഴിയും. അഞ്ച് വർഷം വരെ മികച്ച പ്രകടനം നിലനിർത്തുന്ന തരത്തിലാണ് ബാറ്ററിയുണ്ടാകുക.
റെഡ്മി നോട്ട് 14 5ജിയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 18,999 രൂപ മുതലാകും. ടോപ് വേരിയന്റിന്റെ വില 21,999 രൂപയിൽ ആരംഭിക്കും. റെഡ്മി നോട്ട് 15 5ജി 108 മാസ്റ്റർ പിക്സൽ എഡിഷനും അവതരിപ്പിക്കാൻ ഒരുങ്ങുന്നു.
ലോഞ്ചിന് ശേഷം രണ്ട് സ്മാർട്ട്‌ഫോണുകളും ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും റെഡ്മിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ലഭ്യമാകും.