Redmi Note 14 Pro
മികച്ച പെർഫോമൻസും ട്രിപ്പിൾ റിയർ സെൻസറുമുള്ള ഒരു 5ജി സ്മാർട്ഫോൺ നോക്കിയാലോ? സ്റ്റൈലിഷ് ഡിസൈനുള്ള Redmi Note 14 Pro Plus 5G വമ്പിച്ച ഇളവിൽ വാങ്ങാം. Flipkart നിരവധി 5ജി സ്മാർട്ഫോണുകൾ ഡിസ്കൌണ്ടിൽ വിൽക്കുന്നു. ഇതിൽ കിടിലൻ ഫീച്ചറുകളുള്ള റെഡ്മി 5ജി ഫോണും നല്ല ലാഭത്തിൽ പർച്ചേസ് ചെയ്യാം. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ വിലയും ഫീച്ചറുകളും നോക്കാം.
നിങ്ങളുടെ അടുത്ത സ്മാർട്ഫോൺ അപ്‌ഗ്രേഡ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് ആയാൽ മികച്ച ചോയിസാണ്. ഇതിന് ബാങ്ക് ആനുകൂല്യങ്ങളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് 34999 രൂപ വിലയുള്ള ഫോണാണ്. ഇത് ആദ്യം പുറത്തിറക്കിയപ്പോൾ വില 30,999 രൂപയായിരുന്നു. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 14 പ്ലസ് ഇപ്പോൾ 25000 രൂപയ്ക്ക് താഴെ വാങ്ങാം.
ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില വെറും 24,980 രൂപ മാത്രമാണ്. എന്നുവച്ചാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളൊന്നുമില്ലാതെ 28 ശതമാനം ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് തരുന്നുണ്ട്. കൂടുതൽ പണം ലാഭിക്കാൻ ഫ്ലിപ്കാർട്ട് ആക്സിസ് കാർഡ് പോലുള്ളവയും തെരഞ്ഞെടുക്കാം. ഇങ്ങനെ നിങ്ങൾക്ക് 23000 രൂപ റേഞ്ചിൽ ഫോൺ ലഭ്യമാകും.
ഇനി നിങ്ങൾക്ക് റെഡ്മി നോട്ട് 14 പ്രോ പ്ലസ് ആകർഷകമായ എക്സ്ചേഞ്ച് ഓഫറിലും വാങ്ങാവുന്നതാണ്. മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡൽ അനുസരിച്ച് എക്സ്ചേഞ്ച് ഓഫറിൽ വ്യത്യാസം വരും. എന്നാലും 18,950 രൂപ വരെയുള്ള കിഴിവ് എക്സ്ചേഞ്ചിൽ നിന്ന് ലഭിക്കും. 879 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
6.67 ഇഞ്ച് AMOLED പാനലാണ് ഇതിനുള്ളത്. ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതെല്ലാം ഡിസ്‌പ്ലേയിലുണ്ട്. കാരണം ഈ മിഡ് റേഞ്ച് ഫോണിൽ FHD+ സ്ക്രീനും 120Hz റിഫ്രെഷ് റേറ്റുമുണ്ട്.
റെഡ്മി നോട്ട് 14 പ്രോ+ പ്രവർത്തിക്കുന്നത് സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറിലാണ്. ലഭ്യമായ ഏറ്റവും ഉയർന്ന ഗ്രാഫിക്സ് സെറ്റുകഴിൽ BGMI പോലുള്ള ഗെയിമുകൾ സുഗമമായി പ്രവർത്തിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. ഈ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണിൽ 50MP മെയിൻ സെൻസറുണ്ട്. 2.5x സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും, 8MP അൾട്രാവൈഡ് സെൻസറും ഇതിൽ ഉൾപ്പെടുന്നു.
ഷോട്ട് മെച്ചപ്പെടുത്താൻ ഇതിൽ AI ഫീച്ചറുകളുമുണ്ട്. 20MP ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ഫോണാണ് റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജിയുള്ളത്.
Also Read: ഹല്ലേ… Dual 200 MP ഫോൺ! ഞെട്ടാനൊരുങ്ങിക്കോ, Vivo 5G കൊണ്ടുവരുന്നത് വല്ലാത്തൊരു ഫോണാകും
റെഡ്മി സ്മാർട്ഫോണിൽ, ഹൈപ്പർഒഎസ് 2 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറുണ്ട്. ഇതിൽ വളരെ സുഗമമായ യൂസർ ഇന്റർഫേസുണ്ട്.
റെഡ്മി ഈ സ്മാർട്ട്‌ഫോണിൽ 6,200mAh സിലിക്കൺ കാർബൺ ബാറ്ററിയുണ്ട്. ഇതിൽ 90 വാട്ട് സ്പീഡിൽ ചാർജിങ് കപ്പാസിറ്റിയുണ്ട്. സിലിക്കൺ കാർബൺ ടെക്നോളജി ഇതിലുണ്ട്.