ആമസോണിനേക്കാൾ ലാഭം ഫ്ലിപ്കാർട്ടിൽ! 50MP ലൈറ്റ് ഫ്യൂഷൻ 800 Redmi ഫോൺ ബമ്പർ ഡീൽ

പുതിയ സ്മാർട്ട്‌ഫോണിലേക്ക് മാറാൻ താൽപ്പര്യമുള്ളവർക്ക് ഫ്ലിപ്കാർട്ടിൽ ഇതാ സുവർണാവസരം! ഷവോമിയിൽ നിന്നുള്ള കരുത്തൻ 5G മോഡലായ Redmi Note 14 Pro+ 5G കുറഞ്ഞ വിലയിൽ വാങ്ങിക്കാം. ആമസോൺ ഇന്ത്യയിലെ വിലയേക്കാൾ മികച്ച ഡീലാണ് ഫ്ലിപ്കാർട്ട് സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നത്. 50MP ട്രിപ്പിൾ റിയർ ക്യാമറയും അതിവേഗ 5G കരുത്തുമുള്ള സ്മാർട്ട്ഫോണാണിത്. ഫ്ലിപ്കാർട്ടിൽ പ്രത്യേക ബാങ്ക് ഡിസ്‌കൗണ്ടുകളും എക്സ്‌ചേഞ്ച് ബോണസും ലഭ്യമാണ്. ഈ ഓഫർ എത്രത്തോളം ലാഭകരമാണെന്നും റെഡ്മിയുടെ പ്രധാന സവിശേഷതകളും വിശദമായി പരിശോധിക്കാം.

Redmi Note 14 Pro+ 5G Price Deal

ആമസോണിനേക്കാൾ 1000 രൂപയുടെ കൂടുതൽ ലാഭം നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്നു. ഇത് പ്രീമിയം ഫോണിനായുള്ള പരിമിതകാല ഓഫറാണ്. സ്റ്റൈലിഷ് ഡിസൈനും മികച്ച ക്യാമറയുമുള്ള ഫോണിന്റെ ഇന്ത്യയിലെ വില ₹34,999 ആണ്. 8ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്.

ഫ്ലിപ്കാർട്ടിൽ ഫോണിന് ഇപ്പോൾ വില 25800 രൂപ മാത്രമാണ്. ഇത് സ്പെക്റ്റർ ബ്ലൂ കളറിലുള്ള റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ വിലയാണ്. ഫാന്റം പർപ്പിൾ, ടൈറ്റൻ ബ്ലാക്ക് നിറത്തിലുള്ള റെഡ്മി ഫോണുകൾക്ക് 25949 രൂപയാണ് വില. ഈ ഫോണുകൾക്ക് ഫ്ലിപ്കാർട്ടിൽ വമ്പിച്ച ബാങ്ക് ഇളവും, ഇഎംഐ ഡീലും ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 1298 രൂപയുടെ കിഴിവ് സ്വന്തമാക്കാം. ഇതുകൂടി ചേർത്താൽ റെഡ്മി നോട്ട് 14 പ്രോ പ്ലസ് 24000 രൂപ റേഞ്ചിൽ ലഭിക്കും. 20950 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് തരുന്നുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ സ്മാർട്ട്ഫോൺ 913 രൂപ ഇഎംഐയിൽ വാങ്ങിക്കാം. 36 മാസത്തേക്കുള്ള ഇഎംഐ ഡീലാണ് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നത്.

Redmi Note 14 Pro plus price drop

Also Read: 256GB Samsung Galaxy S26 വിലയിൽ 512GB വാങ്ങാം, 20000 രൂപ വരെ ലാഭിക്കാം

റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി സവിശേഷതകൾ

IP69 വാട്ടർപ്രൂഫ് ഫീച്ചറും 50എംപി ട്രിപ്പിൾ ക്യാമറയുമുള്ള ഫോണാണിത്. ബാറ്ററിയിലും മികവുറ്റ സ്മാർട്ട് ഫോണാണിത്. റെഡ്മി നോട്ട് 14 പ്രോ പ്ലസ്സിന്റെ പ്രത്യേകതകളെന്തെന്ന് പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.67 ഇഞ്ച് AMOLED പാനലിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇത് 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് തരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സിനിമകളും സീരീസുകളും ലൈവ് സ്പോർട്സും കൂടുതൽ ക്ലാരിറ്റിയിൽ കാണാൻ HDR10+, ഡോൾബി വിഷൻ സപ്പോർട്ടും ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു.
  2. ക്യാമറ: ക്യാമറയാണ് ഫോണിന്റെ ഹൈലൈറ്റ്. റെഡ്മി നോട്ട് 14 പ്രോ+ ൽ 50MP ലൈറ്റ് ഫ്യൂഷൻ 800 പ്രൈമറി സെൻസറുണ്ട്. ഇത് സാധാരണ ടോപ് ഹാൻഡ്സെറ്റുകളിൽ മാത്രം കണ്ടുവരുന്ന സെൻസറാണ്. ലൈറ്റ് ഫ്യൂഷൻ 800 സെൻസറിലൂടെ കുറഞ്ഞ വെളിച്ചത്തിലും നൈറ്റ് ഫോട്ടോഗ്രാഫിയിലും മികച്ച ഫോട്ടോകൾ പകർത്താം.മെയിൻ ക്യാമറയ്ക്കൊപ്പം ടെലിഫോട്ടോ ലെൻസും ഉൾപ്പെട്ട ട്രിപ്പിൾ ക്യാമറ സെറ്റപ്പിലാണ് ഫോൺ അവതരിപ്പിച്ചത്.

2.5X ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന 50MP ടെലിഫോട്ടോ ലെൻസ് ഇതിലുണ്ട്. ഈ സെൻസർ പോർട്രെയ്റ്റ് ചിത്രങ്ങൾക്ക് മികച്ച ഡെപ്ത് നൽകുന്നു. ഇതിന് പുറമെ 8MP അൾട്രാവൈഡ് ക്യാമറ കൂടി ഉൾപ്പെടുന്നുണ്ട്. വൈഡ് ഫോട്ടോകൾക്ക് ഇത് അനുയോജ്യമാണ്.

    സ്മാർട്ട്ഫോണിന് മുന്നിൽ, നിങ്ങൾക്ക് 20MP സെൽഫി ക്യാമറയാണുള്ളത്. 4K 30fps വീഡിയോ ഗ്രാഫി സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഈ മിഡ് റേഞ്ച് ഫോണിലുള്ളത്.

    3. പ്രോസസർ: റെഡ്മി നോട്ട് 14 പ്രോ+ ന്റെ പെർഫോമൻസ് ഘടകം സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണ്. ഇത് മികച്ച അഡ്രിനോ 710 ജിപിയുവുമായി ജോടിയാക്കിയിരിക്കുന്നു. ആപ്പുകൾ വേഗത്തിൽ തുറക്കുന്നതിലും, സ്ക്രോളിംഗ് സുഗമമാക്കുന്നതിലും മൾട്ടിടാസ്കിങ്ങിലും ഭേദപ്പെട്ട പെർഫോമൻസ് ലഭിക്കുന്നുവെന്ന് പറയാം.

    4. ബാറ്ററി: റെഡ്മി നോട്ട് 14 പ്രോ+ 5ജിയുടെ ബാറ്ററി ലൈഫും ഹൈലൈറ്റാണ്. ഇതിൽ 6,200mAh പവറുള്ള ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഐഖൂ, പോകോ പോലുള്ള ബ്രാൻഡുകളുടെ മിഡ് റേഞ്ചിലുള്ള 7,000mAh ബാറ്ററിയുമായി നോക്കുമ്പോൾ ഇത് അൽപ്പം കുറവാണ്. എന്നാലും ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എല്ലാം ഒത്തിണങ്ങിയ ഫോണാണ് ഷവോമിയുടെ നോട്ട് 14 പ്രോ പ്ലസ് 5ജി.

    Anju M U

    Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

    Connect On :