Redmi Note 14 5G
Redmi Note 14 5G 17000 രൂപയ്ക്ക് താഴെ വാങ്ങിക്കാം. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിനേക്കാൾ അതിഗംഭീര കിഴിവ് ഫ്ലിപ്കാർട്ടിൽ അനുവദിച്ചിരിക്കുന്നത്. 50MP Dual ക്യാമറയും, 5110mAh ബാറ്ററിയുമുള്ള സ്മാർട്ട് ഫോണിന്റെ ഡീലിനെ കുറിച്ചും സവിശേഷതകളെ കുറിച്ചും അറിയാം.
21,999 രൂപയ്ക്കാണ് റെഡ്മി നോട്ട് 14 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ സ്മാർട്ട്ഫോൺ 16,755 രൂപയ്ക്ക് തന്നെ വാങ്ങാം. മിസ്റ്റിക്ക് വൈറ്റ് നിറത്തിലുള്ള, 6ജിബി ഹാൻഡ്സെറ്റിനാണ് കിഴിവ്.
750 രൂപ മുതൽ 4000 രൂപ വരെ ബാങ്ക് ഓഫർ ലഭ്യമാണ്. ഇങ്ങനെ റെഡ്മി നോട്ട് 14 5ജി നിങ്ങൾക്ക് 15000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. ഇതിന് ഫ്ലിപ്കാർട്ട് 13,550 രൂപയുടെ എക്സചേഞ്ച് ഡീലും അനുവദിച്ചിരിക്കുന്നു.
ഫോട്ടോഗ്രാഫി പ്രേമികൾക്കുള്ള മികച്ച ബജറ്റ് ഹാൻഡ്സെറ്റാണിത്. ഫ്ലിപ്കാർട്ടിൽ റെഡ്മി നോട്ട് 14 ഫോണിന് 590 രൂപയുടെ ഇഎംഐ ഡീലും അനുവദിച്ചിട്ടുണ്ട്.
റെഡ്മി നോട്ട് 14 5ജി ഫോണിന് 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 2,100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് ലഭിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു.
Also Read: Jio Cheapest Netflix Plan: വമ്പൻ ഒടിടി, അൺലിമിറ്റഡ് കോളിങ്, 5G++ ഡാറ്റയും
ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട്‌ഫോണിൽ ഡ്യുവൽ ക്യാമറയാണ് കൊടുത്തിരിക്കുന്നു. 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി ക്യാമറയും ഇതിനുണ്ട്. Sony Lyt 600 സെൻസറാണ് ഇതിലെ പ്രൈമറി സെൻസർ. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള ലെൻസാണ്. ഈ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ക്യാമറയുണ്ട്.
റെഡ്മി നോട്ട് 14 5ജിയിൽ 45W ചാർജിംഗ് പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിൽ 5,110mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്.
അതേ സമയം റെഡ്മി നോട്ട് സീരീസിലേക്ക് പുതിയ സ്മാർട്ട് ഫോൺ വരുന്നു. ജനുവരി 29 നാണ് റെഡ്മി നോട്ട് 15 പ്രോ സീരീസ് ലോഞ്ച് ചെയ്യുന്നത്. ഇതിൽ റെഡ്മി നോട്ട് 15 പ്രോ, 15 പ്രോ പ്ലസ് എന്നീ രണ്ട് ഫോണുകളാണ് വരുന്നത്. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ശക്തമായ 200MP പ്രൈമറി ക്യാമറ ഇതിലുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.