redmi note 13 pro in new color launch soon and pro plus now with price cut
മിഡ് റേഞ്ച് ബജറ്റിലുൾപ്പെട്ട Redmi Note 13 Pro പുതിയ നിറത്തിൽ. ഫോണിന് ഇനി നാലാമാതൊരു കളർ വേരിയന്റ് അവതരിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു. ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് വേരിട്ട നിറങ്ങളിലാണ് ഫോണുള്ളത്. ഇവ കൂടാതെ പുതിയൊരു നിറത്തിലുള്ള റെഡ്മി ഫോണും ഉടൻ ഇന്ത്യയിൽ എത്തും.
ഹൈ ക്വാളിറ്റിയും ശക്തമായ പെർഫോമൻസുമുള്ള ഫോണാണിത്. ഇടയ്ക്ക് പ്ലസ് മോഡലിന്റെ വേൾഡ് ചാമ്പ്യൻ എഡിഷനും പുറത്തിറക്കിയിരുന്നു. ഫുട്ബോൾ ആരാധകരുടെ മനം കവരുന്ന ഡിസൈനിലാണ് വേൾഡ് ചാമ്പ്യൻ എഡിഷനെത്തിയത്.
ഇനി റെഡ്മി പരീക്ഷിക്കുന്നത് പച്ച നിറത്തിലുള്ള ഫോണാണെന്നാണ് സൂചന. എന്നാൽ ഇത് ഏത് ഗ്രീൻ ആണെന്നത് സ്ഥിരീകരിച്ചിട്ടില്ല. ഫോറസ്റ്റ് ഗ്രീൻ, മിന്റ് ഗ്രീൻ, ഒലിവ് ഗ്രീൻ, എന്നിവയിൽ ഏതെങ്കിലുമാവാം. ചിലപ്പോൾ റെഡ്മി സേജ് ഗ്രീൻ നിറവും പരീക്ഷിക്കാൻ സാധ്യതയുണ്ട്.
എന്നാൽ നിറത്തിൽ മാത്രമാണ് റെഡ്മി നോട്ട് 13 പ്രോ മാറുന്നത്. പെർഫോമൻസും ഫോണിലെ ഫീച്ചറുകളും മറ്റ് മൂന്ന് വേരിയന്റുകളിലേത് പോലെയായിരിക്കും.
6.67-ഇഞ്ച് FHD+ 120Hz AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 1800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ് സ്ക്രീനിനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആയിരിക്കും പ്രോസസർ. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.
200 മെഗാപിക്സലാണ് ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിന് 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസുമുണ്ട്. എൽഇഡി ഫ്ലാഷ് സപ്പോർട്ടുള്ള ഫോണിൽ 2MPയുടെ മാക്രോ ക്യാമറയുമുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 16MP ആണ്.
Read More: ഈ മഴക്കാലത്തിന് ഇതല്ലാതെ വേറേത് ഫോൺ! IP69 റേറ്റിങ്ങും Waterproof ഫീച്ചറുമുള്ള New OPPO ഫോൺ എത്തി
ഈ റെഡ്മി പ്രീമിയം ഫോണിൽ 5,100mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ ഫോണിലുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ലഭിക്കും. ഇൻഫ്രാറെഡ് സെൻസറുള്ള സ്മാർട്ഫോണാണ് റെഡ്മി നോട്ട് 13 പ്രോ. യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ട് സ്മാർട്ഫോണിലുണ്ട്.
റെഡ്മി നോട്ട് 13 പ്രോ മൂന്ന് സ്റ്റോറേജുകളിലാണ് വിപണിയിലുള്ളത്. 8GB റാം, 128GB സ്റ്റോറേജുള്ളതാണ് ഒന്നാമത്തേത്. 8GB റാം, 256GB സ്റ്റോറേജുള്ള മറ്റൊരു ഫോണുമുണ്ട്. ഫോണിലെ ഏറ്റവും ഉയർന്ന വേരിയന്റ് 12GB റാം 256GB മോഡലാണ്. ഇതിൽ 24,999 രൂപയ്ക്ക് 8GB+128GB ഫോൺ ലഭിക്കും. 256GB വേരിയന്റിന്റെ വില 26,999 രൂപയാണ്. 12GB+256GB റെഡ്മി ഫോണിന് 28,999 രൂപയുമാകും. ആമസോണിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇവ ലഭ്യമാണ്. ഓൺലൈൻ പർച്ചേസിനുള്ള ലിങ്ക്.
റെഡ്മി നോട്ട് 13 Pro Plus ഇപ്പോൾ പരിമിതകാല ഓഫറിലും ലഭ്യമാണ്. ആമസോണിൽ ഫോണിന്റെ വില വെട്ടിക്കുറച്ച് 30,999 രൂപയ്ക്കും വിൽക്കുന്നു. പർച്ചേസിനും വിശദ വിവരങ്ങൾക്കും ആമസോൺ ലിങ്ക്.