ഷവോമിയുടെ പുതിയ ബഡ്‌ജെക്ട് സ്മാർട്ട് ഫോണുകൾ റെഡ്മി 5A 4999 രൂപ മുതൽ

HIGHLIGHTS

പുതിയ മൂന്നു മോഡലുകളുമായി ഷവോമി റെഡ്മി എത്തുന്നു

റെഡ്‌മിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് ലഭിക്കുന്നത് .അതിനു കാരണം ഷവോമിയുടെ ഉത്പന്നങ്ങൾ കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളോടെയാണ് പുറത്തിറങ്ങുന്നത് .റെഡ്‌മിയുടെ നോട്ട് 4 ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് ലഭിച്ചിരുന്നത് .ഷവോമിയുടെ തന്നെ ഒരു കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലാണ് റെഡ്മി 5എ .

എന്നാൽ ഇപ്പോൾ റെഡ്മി  വീണ്ടും ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കാനാണ് ശ്രമം .റെഡ്‌മിയുടെ 5 കൂടാതെ റെഡ്മി 5 പ്ലസ് എന്നി മോഡലാണ് വിപണിയും കാത്തിരിക്കുന്നത് .2GB RAM/16GB കൂടാതെ 3GB RAM/32GB,4GB RAM/64GB  എന്നി വേരിയന്റുകളാണ് പുറത്തിറങ്ങുന്നത് .

4000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾക്ക് ഉണ്ട് .Snapdragon 450 കൂടാതെ Snapdragon 625 പ്രോസസറുകൾ ആണ് എന്നാണ് സൂചനകൾ .ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെങ്കിൽ ഏകദേശം 12990 രൂപമുതൽ 16000 രൂപവരെയാണ് .Blue, Gold, Black കൂടാതെ Pink നിറങ്ങളിൽ ഇത് ലഭ്യമാകുന്നു . 

അതുപോലെതന്നെ റെഡ്മി ഇപ്പോൾ പുറത്തിറക്കിയ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണ് റെഡ്മി 5 എ .4999 രൂപമുതൽ ഇത് വിപണിയിൽ ലഭ്യമാകുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിൽ ആരംഭിച്ചിരിക്കുന്നു .4999 രൂപമുതൽ 5999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :