48MP+3D ക്യാമറയിൽ ഹോണർ വ്യൂ 20 vs 48+13+8 ക്യാമറയിൽ റെഡ്മി K20 ;താരതമ്മ്യം
Surveyനിലവിൽ വിപണിയിൽ ലഭ്യമാകുന്ന 48 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ മോഡലുകളാണ് ഹോണർ വ്യൂ 20 കൂടാതെ റെഡ്‌മിയുടെ K20 എന്നി സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഫീച്ചർ താരതമ്മ്യം നോക്കാം .
ഹോണറിന്റെ വ്യൂ 20 ,വില 25999 രൂപ
6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2310 പിക്സൽ റെസലൂഷൻ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .19.5:9 ആസ്പെക്റ്റ് റെഷിയോയിൽ തന്നെയാണ് ഇതും പുറത്തിറങ്ങുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ കിറിന്റെ ഏറ്റവും പുതിയ HiSilicon Kirin 980ലാണ് പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9.0 Pie ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ് .6 ജിബിയുടെ റാം & 8 ജിബിയുടെ റാം വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .
6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുംമാണ് ഇത് ലഭ്യമാകുന്നത് .ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സലിന്റെ (3D stereo )പിൻ ക്യാമറകളും കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പുതിയ 3D ടൈം ടെക്നോളജിയും ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറയിൽ ലഭ്യമാകുന്നതാണു് .ഒരു ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മാത്രം വേണ്ടിയുള്ള സ്മാർട്ട് ഫോൺ ആണിത് .
റെഡ്‌മിയുടെ K20 ,വില 21999 രൂപ മുതൽ
6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .
Experienced Social Media And Content Marketing Specialist View Full Profile
