14000 രൂപയ്ക്ക് താഴെ 6300mAh പവറോ! Redmi A7 Pro 5G ഇന്ത്യയിലെത്തി

14000 രൂപയ്ക്ക് താഴെ 6300mAh പവറോ! Redmi A7 Pro 5G ഇന്ത്യയിലെത്തി

കുറഞ്ഞ വിലയിൽ പവർഫുൾ ബാറ്ററിയും 5ജി കരുത്തുമുള്ള Redmi A7 Pro 5G ഇന്ത്യയിൽ പുറത്തിറങ്ങി. ബജറ്റ് സെഗ്‌മെന്റിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് റെഡ്മി സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. വെറും 14,000 രൂപയ്ക്ക് താഴെ വിലവരുന്ന 5ജി ഹാൻഡ്സെറ്റാണിത്. ഫോണിന്റെ പ്രധാന ആകർഷണം കരുത്തുറ്റ 6300mAh ബാറ്ററി തന്നെയാണ്. കൂറ്റൻ ഡിസ്‌പ്ലേയും നൂതനമായ AI ഫീച്ചറുകളുമുള്ള റെഡ്മി സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളും വിലയും പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Redmi A7 Pro 5G Specifications India

റെഡ്മി എ7 പ്രോ 5ജിയിൽ 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള വലിയ ഡിസ്പ്ലേയുണ്ട്. ഇതിൽ 6.9 ഇഞ്ച് HD+ LCD പാനൽ കൊടുത്തിരിക്കുന്നു. ഈ ഫോണിന് പെർഫോമൻസ് നൽകുന്നത് യൂണിസോക്ക് T8300 പ്രോസസറാണ്. ഇത് 2.2GHz വരെ ക്ലോക്ക് സ്പീഡിൽ 6nm അടിസ്ഥാനമാക്കിയുള്ള പ്രോസസറാണ്. UFS 2.2, LPDDR4X റാമുമായി ഫോൺ ജോടിയാക്കിയിരിക്കുന്നു.

Redmi A7 Pro

15W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണിൽ കരുത്തനായ 6300mAh ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 7.5W വയർഡ് റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.

ക്യാമറയിലേക്ക് വന്നാൽ എഐ സപ്പോർട്ടുള്ള രണ്ട് സെൻസറുകളാണ് പിൻവശത്തുള്ളത്. റെഡ്മി എ7 പ്രോ 5ജിയിൽ 32MP എഐ പ്രൈമറി ക്യാമറയും, ഒരു ഓക്സിലറി ലെൻസും നൽകിയിട്ടുണ്ട്. റെഡ്മി ഫോണിന് മുൻവശത്ത് 8MP സെൽഫി ക്യാമറയുമുണ്ട്.

സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ഫോണിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ആണ് പ്രവർത്തിക്കുന്നത്. ഹൈപ്പർഐലൻഡ് പോലുള്ള ഫീച്ചറുകൾ റെഡ്മി A7 പ്രോയിലുണ്ട്. ഇത് ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ എഐ സപ്പോർട്ടും ലഭ്യമാണ്.

റെഡ്മി എ7 പ്രോ 5ജിയ്ക്ക് IP52-സർട്ടിഫിക്കേഷൻ കൊടുത്തിരിക്കുന്നു. ഇതിന് 210 ഗ്രാം ഭാരവും 8.15 എംഎം കനവുമുണ്ട്. ഇതിൽ റെഡ്മി കൊടുത്തിരിക്കുന്നത് 3.5mm ഹെഡ്‌ഫോൺ ജാക്കാണ്.

Also Read: വിഷു വിരുന്നായി Vivo T5 Pro, 9020 mAh അതിശക്തൻ ബാറ്ററിയും കൈയിലൊതുങ്ങുന്ന വിലയും!

റെഡ്മി എ7 പ്രോ 5ജി ഇന്ത്യയിലെ വില

റെഡ്മി എ7 പ്രോ 5ജി ഇന്ത്യയിൽ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്നു. ഇതിന്റെ വില ആരംഭിക്കുന്നത് 12000 രൂപയിലാണ്. രണ്ട് ഫോണുകൾക്കും 4ജിബി റാം സപ്പോർട്ടുണ്ട്. മൈക്രോഎസ്ഡി കാർഡ് വഴി ഫോണിന്റെ സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനാകും.

  • 4GB + 64GB: 12,499 രൂപ
  • 4GB + 128GB: 13,499 രൂപ

ഏപ്രിൽ 15 ന് സ്മാർട്ട് ഫോണുകളുടെ വിൽപ്പന ആരംഭിക്കുന്നു. രണ്ട് വേരിയന്റുകളിലും 1,000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ റെഡ്മി ഫോൺ 11,499 രൂപ മുതൽ സ്വന്തമാക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo