Redmi 15 5G Launched: Qualcomm Snapdragon പ്രോസസറും 7000mAh പവറുമുള്ള റെഡ്മി 15 5ജി ഇന്ത്യയിൽ, വിലയും ഫീച്ചറുകളും

Updated on 19-Aug-2025
HIGHLIGHTS

7,000mAh പവറുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് ഫോണിലുള്ളത്

14999 രൂപ മുതൽ വിലയാകുന്ന പുതിയ Redmi 5G Xiaomi പുറത്തിറക്കി

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 പ്രോസസറാണ് ഇതിൽ കൊടുത്തിരിക്കുന്നത്

Redmi 15 5G Launched: 14999 രൂപ മുതൽ വിലയാകുന്ന പുതിയ Redmi 5G ഇന്ത്യയിൽ പുറത്തിറങ്ങി. ബജറ്റ് വിലയിൽ സ്മാർട്ഫോൺ അന്വേഷിക്കുന്നവർക്ക് Xiaomi കമ്പനി അവതരിപ്പിച്ച പുതിയ ഹാൻഡ്സെറ്റാണിത്. 7,000mAh പവറുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് ഫോണിലുള്ളത്. ഈ വിലയിൽ വരുന്ന ഫോണിലെ ഏറ്റവും പവർഫുൾ ബാറ്ററിയാണ് റെഡ്മി 15 5ജി.

Redmi 15 5G പ്രത്യേകതകൾ

6.9 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള ഫോണാണ് റെഡ്മി 15 5G-യിലുള്ളത്. ഡിസ്പ്ലേയ്ക്ക് 144Hz AdaptiveSync റിഫ്രഷ് റേറ്റുണ്ട്. ഇതിൽ TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ ഫ്രണ്ട്‌ലി സർട്ടിഫിക്കേഷനുള്ള ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6s ജെൻ 3 പ്രോസസറാണ് ഇതിൽ കൊടുത്തിരിക്കുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2.0 ആണ് ഇതിലുള്ളത്. രണ്ട് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിലുണ്ട്. ജെമിനി എഐ ഉൾപ്പെടെ സർക്കിൾ ടു സെർച്ച് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

AI- പിന്തുണയുള്ള 50MP പ്രൈമറി ക്യാമറയും 2MP സെക്കൻഡറി സെൻസറും ഇതിലുണ്ട്. ഫോണിൽ 8MP സെൽഫി ക്യാമറയുണ്ട്. ഫോൺ ക്യാമറയ്ക്ക് AI Erase, AI Sky, ക്ലാസിക് ഫിലിം ഫിൽട്ടറുകളുമുണ്ട്.

റെഡ്മി 15 5ജിയിൽ 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയുണ്ട്. സ്‌പോട്ടിഫൈ വഴി 55.6 മണിക്കൂർ വരെ മ്യൂസിക് സ്ട്രീമിംഗ് ലഭിക്കും. 18W റിവേഴ്‌സ് വയർഡ് ചാർജിങ് പിന്തുണയ്ക്കുന്നു. 33W ഫാസ്റ്റ് ചാർജിംഗിനെയും ബാറ്ററി പിന്തുണയ്ക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 സർട്ടിഫിക്കേഷനുണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി-സർട്ടിഫൈഡ് ഓഡിയോ ഫീച്ചറുകളും ഇതിൽ കൊടുത്തിരിക്കുന്നു. 200 ശതമാനം വരെ സൂപ്പർ വോളിയം സപ്പോർട്ട് ഇതിൽ ലഭിക്കുന്നു.

റെഡ്മി 15 5ജി: വിലയും വിൽപ്പനയും!

റെഡ്മി 15 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലുള്ള ഫോണാണ്. 6 ജിബി+ 128 ജിബി സ്റ്റോറേജ് ഫോണിന് 14,999 രൂപയാകുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയാണ് ഇന്ത്യയിലെ വില. ഓഗസ്റ്റ് 28 മുതലാണ് ഫോണിന്റെ വിൽപ്പന.

മിഡ്‌നൈറ്റ് ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ്, സാൻഡി പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ ഇതിനുണ്ടാകും. ആമസോൺ, ഷവോമി ഇന്ത്യ വെബ്‌സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ ഫോൺ ലഭ്യമാകും.

Also Read: Coming Soon: 50MP ക്യാമറയും Snapdragon 7 Gen 4 പ്രോസസറുമായി പുതിയ Vivo 5G ഈ മാസം, മിഡ് റേഞ്ചിലേക്ക്…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :