Red Magic 11 Pro
സ്മാർട്ഫോൺ പ്രേമികളെ അതിശയിപ്പിക്കുന്ന ഹാൻഡ്സെറ്റാണ് വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്. ബ്യാക്ക് പാനലിലെ ക്യാമറ ഡിസൈൻ കണ്ടാൽ സാംസങ് എസ്25 അൾട്രാ പോലെ തോന്നും. എന്നാൽ സ്മാർട്ഫോൺ ബോഡി നതിങ്ങുകളേക്കാൾ അതിശയിപ്പിക്കുന്നതാണ്. വലിയ ബാറ്ററിയും ഏറ്റവും പുതിയ ചിപ്സെറ്റുമാണ് Red Magic 11 Pro യുടെ മറ്റ് സവിശേഷതകൾ. ഇനി ഫോണിന്റെ ഫീച്ചറുകളും ആഗോളവിപണിയിലെ വിലയും അറിയണ്ടേ?
റെഡ് മാജിക് 11 പ്രോയുടെ ബേസിക് വേരിയന്റിന് യുഎസിൽ $699 ആകുന്നു. ഇന്ത്യൻ മൂല്യത്തിൽ ഇത് ഏകദേശം 62,000 രൂപയാകുന്നു. 12GB + 256GB സ്റ്റോറേജുള്ള ഫോണാണ്.
16GB + 512GB കോൺഫിഗറേഷന് $799 ആകുന്നു. ഇതിന് ഏകദേശം 70,000 രൂപയാകുന്നു. 24GB + 1TB സ്റ്റോറേജുള്ള ഫോണിന് 999 ഡോളറാകുന്നു. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 88,000 രൂപയെന്ന് പറയാം.
യുഎസിൽ നവംബർ 19 മുതൽ റെഡ് മാജിക് 11 പ്രോ വാങ്ങാം. മറ്റ് വിപണികളിൽ ഈ ഹാൻഡ്‌സെറ്റിന്റെ വില ഏകദേശം EUR 699 ആകും.
6.85 ഇഞ്ച് വലിപ്പമുള്ള BOE X10 full-HD+ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 144Hz റിഫ്രഷ് റേറ്റ് ഈ ഫോണിന്റെ സ്ക്രീനിനുണ്ട്. 1,800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും റെഡ് മാജിക് 11 പ്രോയിലുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുണ്ട്.
ഡ്യുവൽ സിം (നാനോ+നാനോ) ഫോണാണ്. ഈ റെഡ് മാജിക് 11 പ്രോയിൽ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റെഡ് മാജിക് ഒഎസ് 11 സോഫ്റ്റ് വെയറാണുള്ളത്.
Also Read: 26000 രൂപ ഡിസ്കൗണ്ടിൽ 50MP Triple ക്യാമറ Samsung Galaxy S24 സ്പെഷ്യൽ സ്മാർട്ഫോൺ വാങ്ങിക്കാം
24GB വരെ LPDDR5T റാമും 1TB വരെ UFS 4.1 പ്രോ സ്റ്റോറേജും ഫോണിനുണ്ട്. ഇത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പിൽ പ്രവർത്തിക്കുന്നു.
ഒപ്റ്റിക്‌സിലേക്ക് വന്നാൽ റെഡ് മാജിക് 11 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50-മെഗാപിക്സൽ ഓമ്‌നിവിഷൻ OV50E40 1/1.55-ഇഞ്ച് സെൻസർ നൽകിയിട്ടുണ്ട്. 50-മെഗാപിക്സൽ OV50D40 1/2.88-ഇഞ്ച് സെൻസറും 2-മെഗാപിക്സൽ മാക്രോ സെൻസറും ഫോണിൽ ഉൾപ്പെടുന്നു. 16-മെഗാപിക്സൽ അണ്ടർ-ഡിസ്‌പ്ലേ ഫ്രണ്ട്-ഫേസിംഗ് ക്യാമറയും ഹാൻഡ്സെറ്റിലുണ്ട്.
80W ഫാസ്റ്റ് ചാർജിംഗും 80W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 7,5000mAh ബാറ്ററിയാണ് റെഡ് മാജിക് 11 പ്രോയിൽ സെറ്റ് ചെയ്തിട്ടുള്ളത്.
ചൈനയിൽ പുറത്തിറക്കിയ വേരിയന്റിന് 120W വയർഡ്, 80W വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ 8,000mAh ബാറ്ററിയുമുണ്ട്. പൊടി, വെള്ളം എന്നിവ പ്രതിരോധിക്കാൻ IPX8 റേറ്റിംഗും ഫോണിനുണ്ട്.
റെഡ് മാജിക് 11 പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ നോക്കിയാൽ ഇതിൽ 5G, 4G LTE സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC, USB ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്കും ഉൾപ്പെടുന്നു.