64 എംപി ക്യാമറയിൽ REALME X2 PRO ഫോണുകളുടെ ടീസറുകൾ ഫ്ലിപ്പ്കാർട്ടിൽ

64 എംപി ക്യാമറയിൽ REALME X2 PRO ഫോണുകളുടെ ടീസറുകൾ ഫ്ലിപ്പ്കാർട്ടിൽ

റിയൽമിയുടെ XT എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്ന മറ്റൊരു മോഡലാണ് റിയൽമി X2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിലാണ് വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ  നവംബർ 20 തീയതി  ഫ്ലിപ്പ്കാർട്ടിൽ പുറത്തിറക്കുന്നു  .

Digit.in Survey
✅ Thank you for completing the survey!

റിയൽമി X2 പ്രൊ 

റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

എന്നാൽ റിയൽമിയുടെXT ഫോണുകൾ  എത്തിയിരുന്നത് 64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .എന്നാൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളായിരുന്നു റിയൽമി XT മോഡലുകൾക്കുള്ളത് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ഈ മാസം 20 തീയതി റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകളുടെ ടീസറുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നതായിരിക്കും .

Experienced Social Media And Content Marketing Specialist View Full Profile