48എംപി ക്യാമറയിൽ എത്തിയ റിയൽമി Xന്റെ ആദ്യ സെയിൽ നാളെ ;1699 രൂപ ഓഫറിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂലൈ 18 വരെയാണ് ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും ബിഗ് ഷോപ്പിംഗ് ഡേയ്‌സിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .ഇതേ 10 ശതമാനം ഓഫറിൽ നാളെ ഫ്ലിപ്പ്കാർട്ടിൽ നിന്നും രാത്രി 8 മണിയ്ക്ക് റിയൽമി X ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രാത്രി 8 മണിയ്ക്ക് ആണ് സെയിൽ ആരംഭിക്കുന്നത് .
Surveyഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ AMOLED സ്ക്രീൻ & 19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 710 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പോപ്പ് അപ്പ് സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .3,765mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 16999 രൂപയും & 8 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 19999 രൂപയും ആണ് വിലവരുന്നത്
Experienced Social Media And Content Marketing Specialist View Full Profile
