Realme P4 5G Launch: ഇന്ത്യയിലെ റിയൽമി ആരാധകർക്കായി ഒരു സ്റ്റൈലിഷ് സ്ലിം ഫോൺ ലോഞ്ചിന് ഒരുങ്ങുന്നു. Snapdragon 7 Gen 4, മീഡിയാടെക് ഡൈമൻസിറ്റി 7400 Ultra 5G ചിപ്സെറ്റുകളിലാണ് ഫോൺ പുറത്തിറങ്ങുന്നത്. 7,000mAh പവർഫുൾ ബാറ്ററിയുമായാണ് സ്മാർട്ഫോൺ വരുന്നത്. അതും സ്റ്റൈലിഷ് ഡിസൈനുള്ള ഹാൻഡ്സെറ്റാണിത്.
റിയൽമിയുടെ P4 5G, P4 പ്രോ 5G ഓഗസ്റ്റ് 20-ന് ഇന്ത്യയിൽ പുറത്തിറക്കുകയാണ്. ലോഞ്ചിന് മുന്നേ കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഫ്രാൻസിസ് വോങ് ഫോണിന്റെ വില വെളിപ്പെടുത്തി.
റിയൽമി പി4 ഫോണുകൾക്ക് ഇന്ത്യയിൽ 17,499 രൂപ വിലയാകും. മാർച്ചിൽ പുറത്തിറക്കിയ റിയൽമി പി3 5ജിയുടെ വില 16,999 രൂപയായിരുന്നു. ഇതിനേക്കാൾ കുറച്ച് ഉയർന്ന വിലയായിരിക്കും ഈ ഹാൻഡ്സെറ്റിനുണ്ടാകുക. 20000 രൂപയിൽ താഴെയാണ് ഈ റിയൽമി പി4 5ജി വരുന്നതെന്ന് പ്രതീക്ഷിക്കാം. റിയൽമി പി4 പ്രോയ്ക്ക് 20000 രൂപയിലും 30000 രൂപയിലും ഇടയിലാകാം വില.
ബേസിക് വേരിയന്റ് റിയൽമി പി4 5ജിയും, കൂടാതെ റിയൽമി പി4 പ്രോ 5ജിയും വരുന്നുണ്ട്. Snapdragon 7 Gen 4 പ്രോസസറുള്ളതാണ് പ്രോ വേരിയന്റ്. ഇത് ഹൈപ്പർവിഷൻ AI GPU-മായി ബന്ധിപ്പിച്ചിരിക്കുന്നു. 7,000mAh ബാറ്ററിയും, 80W ഫാസ്റ്റ് ചാർജിങ്ങിനെയും റിയൽമി പി4 പ്രോ പിന്തുണയ്ക്കുന്നു. 10W റിവേഴ്സ് ചാർജിങ് കപ്പാസിറ്റിയും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഇനിയും റിപ്പോർട്ട് വരുന്നുണ്ട്.
റിയൽമി പി4 5ജിയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5ജി പ്രോസസറുണ്ട്. 144Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്. 6.77 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഇതിൽ നൽകുന്നതാണ്.
7,000mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. 7,000 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം ഇതിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ബേസിക് വേരിയന്റിന് പിന്നിൽ 50MP പ്രൈമറി സെൻസറും 8MP അൾട്രാവൈഡ് ലെൻസും കൊടുക്കുമെന്നാണ് സൂചന. ഇതിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയേക്കും.
Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…