Realme P4 5G, Realme P4 5G launch India, Realme P4 5G price in India, Realme P4 5G specifications, Realme P4 5G 7000mAh battery,
7000 mAh ബാറ്ററിയുള്ള Realme P4 5G ഫോൺ പുറത്തിറങ്ങി. Hyper Vision AI സപ്പോർട്ടുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. 20000 രൂപയ്ക്ക് താഴെ വിലയാകുന്ന സ്മാർട്ഫോണാണ് ബേസിക് വേരിയന്റായി എത്തിയിരിക്കുന്നത്.
റിയൽമി പി4 5ജിയിൽ 6.77 ഇഞ്ച് ഫുൾ-എച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ 144Hz ഡിസ്‌പ്ലേ റിഫ്രഷ് റേറ്റും 1080p റെസല്യൂഷനും 4500nits ബ്രൈറ്റ്‌നസ്സുമുണ്ട്. ഫോണിന്റെ ഭാരം 185 ഗ്രാമാണ്. ഇതിന് 7.58mm മാത്രമാണ് കനം.
50 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമാണ് ഇതിലുള്ളത്. സെക്കൻഡറി ക്യാമറ അൾട്രാ വൈഡ് ലെൻസാണ്. റിയൽമി പി4 പ്രോയുടെ ക്യാമറയിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇതിന്റെ ഫ്രണ്ട് ക്യാമറയാണ്. റിയൽമി പി4 ഫോണിന് 16 മെഗാപിക്സൽ സെൽഫി സെൻസറാണുള്ളത്. 4K റെസല്യൂഷനിലുള്ള വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ഇതിനുണ്ട്. 30fps-ൽ റെക്കോഡിങ് സാധ്യമാണ്. റിയൽമി P4 Pro 5G-യിലെ 60fps-നേക്കാൾ ഇത് അല്പം കുറവാണ്. ഇതിൽ എഐ എഡിറ്റ് ജെനി സപ്പോർട്ടും ലഭിക്കുന്നു.
റിയൽമി പി4 5ജിയിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC പ്രോസസറാണുള്ളത്. ഇതിൽ ഹൈപ്പർ വിഷൻ AI ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. 80W ഫാസ്റ്റ് ചാർജിങ്ങിനെ റിയൽമി പി4 സ്മാർട്ഫോണിലുണ്ട്. മെലിഞ്ഞ ഡിസൈനിലുള്ള ഫോണാണെങ്കിലും ഇതിൽ കരുത്തനായ 7,000mAh ബാറ്ററിയാണുള്ളത്. IP65, IP66 പ്രൊട്ടക്ഷൻ ഇതിലുണ്ട്. എഞ്ചിൻ ബ്ലൂ, ഫോർജ് റെഡ്, സ്റ്റീൽ ഗ്രേ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
റിയൽമി പി4 ഫോണിന് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ഇതിൽ 6 ജിബി റാമുള്ള ഒരു ഫോണും 8ജിബിയുടെ രണ്ട് വേരിയന്റുമുണ്ട്. ഇന്ന് വൈകുന്നേരം 6 മണി മുതൽ 10 മണി വരെ ഫോണിന്റെ ഏർലി ബേർഡ് സെയിൽ നടക്കുന്നു. ഇത് ബേസിക് വേരിയന്റിനായുള്ള എക്സ്ക്ലൂസിവ് വിൽപ്പനയാണ്. ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് 12 മണി മുതൽ സ്മാർട്ഫോണിന്റെ ആദ്യ വിൽപ്പനയുമുണ്ടാകും.
6GB RAM + 128GB: Rs 18,499
8GB RAM + 128GB: Rs 19,499
8GB RAM + 256GB: Rs 21,499
റിയൽമി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, റിയൽമി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് സ്മാർട്ഫോൺ വിൽപ്പന. ലോഞ്ച് ഓഫറുകളിലൂടെ 2,500 രൂപ ഇൻസ്റ്റന്റ് കിഴിവും, 1,000 രൂപ അധിക കിഴിവ് എക്സ്ചേഞ്ചിലൂടെയും നേടാം. റിയൽമി പി4 5ജി ലോഞ്ച് ഓഫർ നോക്കുമ്പോൾ, 14999 രൂപ മുതൽ വാങ്ങാം. 8GB RAM + 128GB ഫോൺ 15999 രൂപയ്ക്കും, ടോപ് സ്റ്റോറേജ് ഫോൺ 17999 രൂപയ്ക്കും ലഭിക്കുന്നതാണ്.
Also Read: 7000mAh ബാറ്ററി, 50MP, 4K റെക്കോഡിങ്ങുള്ള Realme P4 Pro 5G പുറത്തിറങ്ങി, 24999 രൂപ മുതൽ!