Realme Narzo Power 5G smartphone
സ്മാർട്ട്ഫോൺ വിപണിയിൽ ബാറ്ററിയിൽ കരുത്ത് കാട്ടി Realme Narzo Power 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാധാരണ ഫോണുകളിലെ 5000 mAh ബാറ്ററിയേക്കാൾ ഇരട്ടി കരുത്തുള്ള ഫോണാണ് റിയൽമി അവതരിപ്പിച്ചത്. ഒരു പവർ ബാങ്കിന് തുല്യമായ 10001 mAh ബാറ്ററിയുള്ള മിഡ് റേഞ്ച് ബജറ്റ് 5ജി ഫോണാണിത്. 25000 രൂപയിലും താഴെ വിലയാകുന്ന ഫോൺ ഒരിക്കൽ ചാർജ് ചെയ്താൽ ദിവസങ്ങളോളം ചാർജിനെക്കുറിച്ച് ആകുലപ്പെടേണ്ട. 11 മണിക്കൂർ വരെ ബിജിഎംഐ കളിച്ചാലും പവറ് തീരാത്ത റിയൽമി 5ജി ഫോണിന്റെ വിലയും മറ്റ് അത്ഭുതപ്പെടുത്തുന്ന ഫീച്ചറുകളും വിശദമായി പരിശോധിക്കാം.
ബാറ്ററി കരുത്തിന്റെ സങ്കൽപ്പങ്ങൾ മാറ്റുന്ന ഫോണാണ് ഇപ്പോൾ വന്നിരിക്കുന്നത്. റിയൽമി നാർസോ പവർ 5ജിയുടെ 10,001mAh ടൈറ്റൻ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ തലമുറ സിലിക്കൺ ആനോഡ് സാങ്കേതികവിദ്യയും 16% അൾട്രാ-ഹൈ സിലിക്കണും ആണ് ഇതിലുള്ളത്.
വെറും 219 ഗ്രാം ഭാരം നിലനിർത്തിക്കൊണ്ടാണ് ഇത്രയും വലിയ ബാറ്ററി അവതരിപ്പിച്ചത്. ഫ്ലാറ്റ് കംപ്രഷൻ, ഓവർചാർജ്, ഡ്രോപ്പ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാണ് റിയൽമി ബാറ്ററി നിർമിച്ചിട്ടുള്ളത്.
റിയൽമി നാർസോ പവർ 5ജിയിൽ 80W ഫാസ്റ്റ് ചാർജിംഗിന്റെ സപ്പോർട്ട് ലഭിക്കുന്നു. വെറും 36 മിനിറ്റിനുള്ളിൽ 50% ചാർജ് പിന്തുണയുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ 27W റിവേഴ്‌സ് ചാർജിംഗും ഇതിനുണ്ട്.
10001 mAh ബാറ്ററി കരുത്തിനൊപ്പം മികച്ച ഡിസ്പ്ലേ, ഡ്യൂറബിലിറ്റിയുള്ള ഫോണാണിത്. 144Hz റിഫ്രെഷ് റേറ്റുള്ള ഹാൻഡ്സെറ്റിന്റെ മറ്റ് ഫീച്ചറുകൾ വിശദമായി പരിശോധിക്കാം.
റിയൽമി നാർസോ പവർ 5G രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. ഇതിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 27,999 രൂപയാകുന്നു.
8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള റിയൽമിയ്ക്ക് 29,999 രൂപയാണ് വില. ലോഞ്ചിന് പിന്നാലെ ഫോണിന്റെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്.
Also Read: ഐഫോണിനും സാംസങ്ങിനും പറ്റിയ പോരാളി, 200MP Telephoto ക്യാമറയുമായി Xiaomi അൾട്രാ ഫോൺ ഉടൻ
റിയൽമിയുടെ ഈ കരുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ മുതൽ ഇന്ത്യയിൽ ലഭ്യമാണ്. ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആമസോണിലൂടെയും ഡിവൈസ് വിൽപ്പന തുടങ്ങി.
3,000 രൂപയുടെ ബാങ്ക് ഓഫറും 1,000 രൂപയുടെ ആദ്യ സെയിൽ ഓഫറും അനുവദിച്ചിട്ടുണ്ട്. ഇതിന് 4 വർഷത്തെ സൗജന്യ ബാറ്ററി വാറണ്ടിയും ഇന്നത്തെ വിൽപ്പനയിൽ ലഭ്യമാണ്. റിയൽമി നാർസോ പവർ 5ജിയ്ക്ക് 6 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു. 4000 രൂപയുടെ ലോഞ്ച് ഓഫർ ചേർക്കുമ്പോൾ എത്രയാണ് വിലയെന്ന് നോക്കാം.