realme narzo 90 series launched india with 7000mah battery
മോട്ടറോള എഡ്ജ് 70 ഫോൺ വന്ന് അടുത്ത ദിവസം മിഡ് റേഞ്ചിൽ Realme Narzo 90 സീരീസ് ഫോണുകളെത്തി. 50MP ഫ്രണ്ട് ക്യാമറയുള്ള റിയൽമി നാർസോ 90 ഫോണും, 6.8 ഇഞ്ച് വലിപ്പമുള്ള realme narzo 90x ഫോണും പുറത്തിറങ്ങി. രണ്ട് ഹാൻഡ്സെറ്റിലും 7000mAh ബാറ്ററിയുണ്ട്.
13,999 രൂപ മുതൽ വിലയാകുന്ന സ്മാർട്ട് ഫോണുകളാണ് അവതരിപ്പിച്ചത്. ഇതിന്റെ ഫീച്ചറും വിലയും ആദ്യ സെയിൽ ഓഫറുകളും ഞങ്ങൾ വിശദമായി പറഞ്ഞുതരാം.
6.57-ഇഞ്ച്, 1400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുള്ള സ്മാർട്ട് ഫോൺ ആണിത്. ഇതിന് FHD+ റെസല്യൂഷനുള്ള AMOLED ഡിസ്പ്ലേയാണുള്ളത്. ഈ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 100% DCI-P3 കളർ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗ് തുടങ്ങിയ ഫീച്ചറും ഇതിനുണ്ട്.
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസറാണ് ഇതിലുള്ളത്. റിയൽമി നാർസോ 90 ഫോൺ നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡിലൂടെ 2TB വരെ വികസിപ്പിക്കാം. ഇതിൽ റിയൽമി UI 6.0 ഉള്ള ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്.
50MP പിൻ ക്യാമറയും, 2MP ഡെപ്ത് സെൻസറും ചേർന്ന ഡ്യുവൽ റിയർ ക്യാമറ ഇതിലുണ്ട്. ഈ സ്മാർട്ട് ഫോണിൽ f/2.4 അപ്പേർച്ചറുള്ള 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.
IP66, IP68, IP69 റേറ്റിങ്ങുള്ള ഫോണാണ് റിയൽമി നാർസോ 90 5ജി. 7000mAh പവറുള്ള ബാറ്ററി ഇതിലുണ്ട്. 60W ഫാസ്റ്റ് ചാർജിങ് ഇത് പിന്തുണയ്ക്കുന്നു.
സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസല്യൂഷൻ സപ്പോർട്ട് ഫോണിൽ ലഭിക്കുന്നു. 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 6 802.11 ax (2.5GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS പോലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിൽ ലഭ്യമാണ്.
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി നാർസോ 90 ഫോണുകൾ അവതരിപ്പിച്ചത്. 6GB + 128 GB സ്റ്റോറേജ് സ്മാർട്ട് ഫോണിന്റെ വില 16,999 രൂപയാണ്. 8GB + 128 GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് 18,499 രൂപയാണ് വില.
1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് റിയൽമി നാർസോ 90 ഫോണിന് ലഭിക്കുന്നു. ഇങ്ങനെ സ്മാർട്ട് ഫോൺ 15,999 രൂപയ്ക്കും 8ജിബി ഫോൺ 17499 രൂപയ്ക്കും വാങ്ങാം. ഡിസംബർ 24 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കും.
6.8-ഇഞ്ച് പിക്സൽ HD+ IPS LCD സ്ക്രീനാണ് നാർസോ 90x ഫോണിനുണ്ട്. ഇതിന്റെ സ്ക്രീനിന് 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 180Hz വരെ ടച്ച് സാമ്പിൾ റേറ്റും 1200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ലഭിക്കുന്നു.
ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ഇതിൽ കൊടുത്തിരിക്കുന്നു. മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ട് ലഭിക്കുന്നു. റിയൽമി UI ഉള്ള ആൻഡ്രോയിഡ് 15 6.0 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്.
സോണി IMX852 സെൻസറുള്ള 50MP റിയർ ക്യാമറ ഇതിലുണ്ട്. 1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് ഇതിൽ സാധ്യമാണ്. സ്മാർട്ട് ഫോണിൽ 8MP ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
IP65 റേറ്റിങ്ങുള്ള ഫോണാണിത്. 7000mAh ബാറ്ററി സ്മാർട്ട് ഫോണിന് 60W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. 5G SA / NSA, ഡ്യുവൽ 4G VoLTE, വൈ-ഫൈ 802.11 ac, ബ്ലൂടൂത്ത് 5.3, GPS, GLONASS കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്.
6GB + 128 GB സ്റ്റോറേജ് ഫോണിന് 13,999 രൂപയാണ് വില. 8GB + 128 GB ഫോണിന് 15499 രൂപയാകുന്നു. എന്നാൽ ആദ്യ വിൽപ്പനയിൽ 2000 രൂപയുടെ ബാങ്ക് ഇളവ് ലഭ്യമാണ്. ഇങ്ങനെ നാർസോ 90x 5ജി നിങ്ങൾക്ക് 11999 രൂപയ്ക്കും 13499 രൂപയ്ക്കും വാങ്ങിക്കാം. സ്മാർട്ട് ഫോണിന്റെ ആദ്യ വിൽപ്പന ഡിസംബർ 23 നാണ്.
റിയൽമി നാർസോ 90 സീരീസുകൾ ആമസോൺ, റിയൽമി.കോം വഴിയാണ് വിൽപ്പന നടത്തുക.