Realme Narzo 80 Lite 4G: 7299 രൂപയ്ക്ക് 6300mAh ബാറ്ററി, ഡ്യുവൽ ക്യാമറയുള്ള പുതിയ ബജറ്റ് ഫോൺ

Updated on 24-Jul-2025
HIGHLIGHTS

റിയൽമി നാർസോ 80 ലൈറ്റ് 5ജി സെറ്റ് കഴിഞ്ഞ മാസം വന്നിട്ടുണ്ട്

ഇതേ ഫീച്ചറുകളുള്ള 4ജി സ്മാർട്ഫോണാണ് പുതിയതായി വിപണിയിൽ അവതരിപ്പിച്ചത്

യൂണിസോക്കിന്റെ T7250 ചിപ്പും ഡ്യുവൽ റിയർ ക്യാമറയുമടങ്ങുന്ന സ്മാർട്ഫോണാണിത്

ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടി Realme Narzo 80 Lite 4G പുറത്തിറക്കി. റിയൽമി നാർസോ 80 ലൈറ്റ് 5ജി സെറ്റ് കഴിഞ്ഞ മാസം വന്നിട്ടുണ്ട്. ഇതേ ഫീച്ചറുകളുള്ള 4ജി സ്മാർട്ഫോണാണ് പുതിയതായി വിപണിയിൽ അവതരിപ്പിച്ചത്. യൂണിസോക്കിന്റെ T7250 ചിപ്പും ഡ്യുവൽ റിയർ ക്യാമറയുമടങ്ങുന്ന സ്മാർട്ഫോണാണിത്. ഈ പുത്തൻ റിയൽമി നാർസോ 80 ലൈറ്റ് 4ജിയുടെ ഫീച്ചറുകളും വിലയും നോക്കാം.

Realme Narzo 80 Lite 4G: ഫീച്ചറുകൾ

6.74 ഇഞ്ച് HD+ LCD സ്‌ക്രീനുള്ള ഹാൻഡ്സെറ്റാണ് റിയൽമി നാർസോ 80 ലൈറ്റ് 4ജി. ഇതിൽ 90Hz റിഫ്രഷ് റേറ്റും 563 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. Unisoc T7250 ചിപ്‌സെറ്റാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Realme Narzo 80 Lite price and features

6GB വരെ റാമും 128GB വരെ ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI ആണ് ഫോണിൽ പ്രവർത്തിക്കുന്നത്.

ഫോട്ടോഗ്രാഫിയ്ക്കായി ഈ ബജറ്റ് സെറ്റിൽ 13MP പ്രൈമറി ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്യുവൽ റിയർ സെൻസറിന് പുറമെ ഹാൻഡ്സെറ്റിൽ 5MP സെൽഫി ക്യാമറയുമുണ്ട്.

പുതിയ റിയൽമി സ്മാർട്ഫോണിലെ എടുത്തുപറയേണ്ട സവിശേഷത 6,300mAh ബാറ്ററിയാണ്. ഈ പവർഫുൾ ബാറ്ററി 15W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 5W വയർഡ് റിവേഴ്‌സ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു. IP54 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണ് റിയൽമിയുടെ നാർസോ 80 ലൈറ്റ്. 4G, ബ്ലൂടൂത്ത് 5.2, വൈ-ഫൈ 5, GPS, USB ടൈപ്പ്-സി കണക്റ്റിവിറ്റി ഇതിലുണ്ട്.

AI ബൂസ്റ്റ്, AI കോൾ നോയ്‌സ് റിഡക്ഷൻ 2.0, സ്മാർട്ട് ടച്ച് എന്നീ AI ഫീച്ചറുകൾ നാർസോ 80 ലൈറ്റിൽ പ്രതീക്ഷിക്കാം.

റിയൽമി Narzo 80 Lite 4G: വിലയും വിൽപ്പനയും

രണ്ട് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളിലുള്ള ഹാൻഡ്സെറ്റാണ് റിയൽമി നാർസോ 80 ലൈറ്റ്. 4GB റാമും 64ജിബി സ്റ്റോറേജുമുള്ളതാണ് കുറഞ്ഞ വേരിയന്റ്. ഇതിന് ഇന്ത്യയിലെ വില 7299 രൂപയാണ്. നാർസോ 80 ലൈറ്റ് 4ജിയുടെ ടോപ് വേരിയന്റ് 6GB RAM + 128GB ആണ്. ഈ ഹാൻഡ്സെറ്റിന് 8299 രൂപ വിലയാകുന്നു.

ആദ്യ വിൽപ്പനയിലാണ് ഫോൺ പർച്ചേസ് ചെയ്യുന്നതെങ്കിൽ 700 രൂപയുടെ കൂപ്പൺ ഇളവുണ്ടാകും. ജൂലൈ 31-നാണ് സ്മാർട്ഫോണിന്റെ ആദ്യ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്ന വിൽപ്പനയിലുടനീളം ഓഫർ ബാധകമാണ്. റിയൽമിയുടെ ഈ പുതിയ 4ജി സെറ്റുകൾ ഒബ്സിഡിയൻ ബ്ലാക്ക്, ബീച്ച് ഗോൾഡ് നിറങ്ങളിലാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.

Also Read: 50MP മെയിൻ ക്യാമറ, 50MP സെൽഫി സെൻസറുള്ള Vivo 5G 10000 രൂപ കിഴിവിൽ!

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :